കിഴക്കന്‍ അറേബ്യയിലെ ഇരുമ്പുയുഗ  ജനവാസകേന്ദ്രം കണ്ടത്തെി

മസ്കത്ത്: ഒമാനിന്‍െറ ചരിത്രത്തിലേക്ക് കൂടുതല്‍ വെളിച്ചംവീശി ഇരുമ്പുയുഗത്തിലുണ്ടായിരുന്ന ജനവാസകേന്ദ്രം ഇറ്റാലിയന്‍ പര്യവേക്ഷണ സംഘം കണ്ടത്തെി. ഇരുമ്പുയുഗത്തില്‍ കിഴക്കന്‍ അറേബ്യയില്‍ ഏറ്റവും സജീവമായിരുന്ന ജനവാസകേന്ദ്രമാണിതെന്ന് കരുതപ്പെടുന്നു. 650-300 ബി.സിയില്‍ അറേബ്യയുടെ മറ്റുഭാഗങ്ങളില്‍നിന്നുള്ള ഗോത്രവര്‍ഗക്കാര്‍ ഇവിടേക്ക് കുടിയേറിയിരുന്നതിന്‍െറ തെളിവുകളും കണ്ടത്തെിയിട്ടുണ്ട്.
ദാഖിലിയ ഗവര്‍ണറേറ്റിലെ ബുഹ്ലയില്‍ കണ്ടത്തെിയ പൗരാണിക കേന്ദ്രത്തിന് സലൂത് പൈതൃക ഗ്രാമം എന്നാണ് പര്യവേഷണ സംഘം പേരിട്ടിരിക്കുന്നത്. പിസ സര്‍വകലാശാലയില്‍നിന്നുള്ള സംഘം സുല്‍ത്താന്‍െറ സാംസ്കാരിക കാര്യ ഉപദേഷ്ടാവിന്‍െറ മേല്‍നോട്ടത്തിലാണ് ഒമാനില്‍ പര്യവേക്ഷണം നടത്തുന്നത്. 2004ലാണ് ഒമാന്‍ സര്‍ക്കാറിന്‍െറ ക്ഷണപ്രകാരം ഇറ്റാലിയന്‍ സംഘം രാജ്യത്തത്തെുന്നത്. 
ദാഖിലിയയിലെ പര്യവേക്ഷണം പൂര്‍ത്തിയാക്കിയ സംഘം ദോഫാര്‍ ഗവര്‍ണറേറ്റിലെ ഖോര്‍ റോറി ‘സുംഹുറം’, അല്‍ ബലീദ്, വാബര്‍ എന്നിവിടങ്ങളിലെ പൗരാണിക കേന്ദ്രങ്ങളിലേക്ക് തിരിച്ചു. 
ഒമാനില്‍ ഇരുമ്പുയുഗം മുതല്‍ക്കുതന്നെ സുസജ്ജമായ ജലസേചന സംവിധാനവും (അല്‍ ഫലജ്) അഴുക്കുചാലും നിലനിന്നിരുന്നതായി സലൂതിലെ പര്യവേക്ഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ചരിത്ര ഗവേഷകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി സലൂത് പൈതൃക ഗ്രാമം തുറന്നുകൊടുക്കുന്നതിനുള്ള ആലോചനയിലാണ് അധികൃതര്‍. കനത്ത മഴയുണ്ടാകുമ്പോഴുള്ള കുത്തൊഴുക്കില്‍നിന്ന് പൗരാണിക കേന്ദ്രത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കും അന്തിമരൂപമായിട്ടുണ്ട്. കല്ലുകൊണ്ടുണ്ടാക്കിയ വീട്ടുപകരണങ്ങളും പാത്രങ്ങളും ഇരുമ്പുയുഗത്തില്‍ ഉപയോഗിച്ചിരുന്ന മുദ്രകള്‍ എന്നിവയെല്ലാം ഇവിടെനിന്ന് കണ്ടത്തെിയിട്ടുണ്ട്. ഗ്രാമത്തിന് ചുറ്റും കോട്ട പോലെ സ്ഥാപിച്ചിരുന്ന, മണ്ണിനടിയിലായിപ്പോയ കല്‍മതിലും സംഘം കണ്ടത്തെി.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.