മസ്കത്ത്: ഖൗല ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്‍െറ മുഖത്തെ ട്യൂമര്‍ നീക്കം ചെയ്തു.
പെണ്‍കുഞ്ഞിന്‍െറ തലയോട്ടിയില്‍നിന്ന് മുഖത്തിന്‍െറ വലതുഭാഗത്തേക്ക് തള്ളിനിന്നിരുന്ന 13 സെ.മീ. നീളമുള്ള മുഴയാണ് വിജയകരമായി നീക്കിയത്. വലിയ മുഴ കുഞ്ഞിന്‍െറ വലതുകണ്ണിന്‍െറ കാഴ്ചയെയും നാസദ്വാരത്തെയും തടസ്സപ്പെടുത്തിയിരുന്നു. കുഞ്ഞിന്‍െറ ഹൃദയത്തില്‍ രണ്ട് കീഴറകള്‍ക്കുപകരം ഒരു അറമാത്രമേയുണ്ടായിരുന്നുള്ളൂ. ഇത് പരിഹരിക്കാന്‍ കുഞ്ഞിനെ നേരത്തേ റോയല്‍ ആശുപത്രിയില്‍ മറ്റൊരു ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മുഴ നീക്കംചെയ്യാനുള്ള അപൂര്‍വ ശസ്ത്രക്രിയ 17 ഡോക്ടര്‍മാരെ അഞ്ചു ടീമായി തിരിച്ചാണ് നടത്തിയത്. ക്രാനിയോ ഫേഷ്യല്‍ പ്ളാസ്റ്റിക് സര്‍ജറി, ന്യൂറോസര്‍ജറി, പീഡിയാട്രിക് കാര്‍ഡിയോ സര്‍ജറി, അനസ്തേഷ്യ ടീം, പീഡിയാട്രിക് ഇന്‍റന്‍സിവ് കെയര്‍ ടീം എന്നിങ്ങനെയായിരുന്നു ടീമുകള്‍. 14 മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.