സ്റ്റാര്‍ കെയര്‍ ഗള്‍ഫ് ഹോക്കി:  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മസ്കത്ത്: യുനൈറ്റഡ് തലശ്ശേരി സ്പോര്‍ട്സ് ഒമാന്‍ ഹോക്കി അസോസിയേഷന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്റ്റാര്‍ കെയര്‍ കപ്പിനായുള്ള സിക്സസ് ഗള്‍ഫ് ഹോക്കി ടൂര്‍ണമെന്‍റ് ഈമാസം 26ന് സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ളക്സില്‍ നടക്കും. മത്സരത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
12 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. മത്സരത്തിന്‍െറ നറുക്കെടുപ്പ് കഴിഞ്ഞദിവസം ഫുഡ്ലാന്‍ഡ്സ് റസ്റ്റാറന്‍റില്‍ നടന്നു. സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ കുര്യന്‍ മുഖ്യാതിഥിയും മാര്‍ക്കറ്റിങ് മാനേജര്‍ വിശിഷ്ടാതിഥിയുമായിരുന്നു. മുന്‍ ഇന്ത്യന്‍ ഹോക്കി താരം എസ്.എ.എസ്. നഖ്വി, മുഹമ്മദ് ഷാംപി അല്‍ റൈസി, ഡോ. സെയ്ദ് അതാഉല്ല (പാകിസ്താന്‍ സോഷ്യല്‍ ക്ളബ്), ടീം കൂര്‍ഗിലെ കുട്ടപ്പ, ഒമാനില്‍നിന്നുള്ള അന്താരാഷ്ട്ര റഫറി തനി സലീം, മുന്‍ ഒമാന്‍ ദേശീയതാരം ഹമൂദ് അല്‍ വഹബി, മുസ്തഫ, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ നറുക്കെടുപ്പില്‍ സന്നിഹിതരായിരുന്നു. 12 ടീമുകളില്‍ അഞ്ചെണ്ണം ഒമാനില്‍നിന്നുള്ള ടീമുകളാണ്. ഒമാന്‍ വെറ്ററന്‍സ് ഹോക്കി, മസ്കത്ത് ഫോക്സസ്, യു.ടി.എസ്.സി, ടീം കൂര്‍ഗ്, പാക് ഫാല്‍ക്കണ്‍ ഹോക്കി എന്നിവയാണ് ഒമാനില്‍നിന്ന് പങ്കെടുക്കുന്ന ടീമുകള്‍. 
ദുബൈ ഹോക്കി ക്ളബ്, കിങ് ഖാന്‍ ഹോക്കി ക്ളബ് എന്നിവ യു.എ.ഇയില്‍നിന്നും അല്‍ അറബ് ഹോക്കി അക്കാദമി, അല്‍ നാഖി സ്ട്രൈക്കേഴ്സ് എന്നിവ സൗദി അറേബ്യയില്‍നിന്നും പങ്കെടുക്കും. ഹംഗറി ഹമൂര്‍സും (ബഹ്റൈന്‍) കുവൈത്ത് എക്സ്പാറ്റ്സ് ഹോക്കി ടീമും ഖത്തര്‍ വാന്‍ഡറേഴ്സുമാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍. നാലു ടീമുകള്‍ വീതമുള്ള മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഒരു ഗ്രൂപ്പില്‍നിന്ന് ഒരു ടീം സെമിഫൈനലിലത്തെും. മറ്റ് ടീമുകളില്‍നിന്ന് ഏറ്റവുമധികം പോയന്‍റ് നേടിയ ടീമാകും സെമിയില്‍ എത്തുന്ന നാലാമന്‍. 
വര്‍ണാഭമായ സമാപനപരിപാടിയില്‍ ഇന്ത്യന്‍ ഹോക്കിടീം ഗോള്‍കീപ്പറും വൈസ് ക്യാപ്റ്റനുമായ പി.ആര്‍. ശ്രീജേഷ് മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ഒമാന്‍ ഹോക്കി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ റെദ അല്‍ ലവാത്തി എന്നിവരും സംബന്ധിക്കും. വിവിധ ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നായി ആയിരത്തിലധികം കാണികള്‍ ടൂര്‍ണമെന്‍റ് കാണാനത്തെുമെന്നാണ് കരുതുന്നത്. 
കാണികള്‍ക്കായി ഗാനമേളയടക്കം വിവിധ വിനോദപരിപാടികളും കൈനിറയെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.