മസ്കത്ത്: ചുവപ്പ് സിഗ്നലിനെ അക്ഷമയോടെ കാണേണ്ടതില്ളെന്ന് ആര്‍.ഒ.പി. സിഗ്നല്‍ മറികടക്കാനുള്ള ശ്രമങ്ങള്‍ ജീവാപായത്തിനുവരെ വഴിയൊരുക്കുന്ന അപകടങ്ങള്‍ക്ക് കാരണമാകുന്നതായി കാട്ടി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ യുട്യൂബ് ബോധവത്കരണ സന്ദേശം വൈറലാകുന്നു.
സിഗ്നല്‍ മറികടന്നത് മൂലമുണ്ടായ യഥാര്‍ഥ അപകടങ്ങളുടെ ഗ്രാഫിക് ഫുട്ടേജുകള്‍ ഉള്‍പ്പെടുത്തിയാണ് ആര്‍.ഒ.പി പബ്ളിക് റിലേഷന്‍സ് വിഭാഗം അറബിയില്‍ വിഡിയോ തയാറാക്കിയിരിക്കുന്നത്.
വാഹനങ്ങളുടെ വേഗവും ഇടിയുടെ ആഘാതവുമെല്ലാം ഗുരുതര പരിക്കുകള്‍ക്കും മരണത്തിനും കാരണമാകുമെന്ന് വാര്‍ത്താസംപ്രേഷണത്തിന്‍െറ മാതൃകയില്‍ തയാറാക്കിയ സന്ദേശത്തില്‍ പറയുന്നു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും റേഡിയോപോലുള്ളവ ഉപയോഗിക്കുന്നതും ശ്രദ്ധതെറ്റാന്‍ കാരണമാകുന്നുണ്ട്. ഇതുകാരണം അടുത്തത്തെുമ്പോള്‍ മാത്രമാകും സിഗ്നല്‍ കണ്ണില്‍പെടുക. വാഹനം സഡന്‍ ബ്രേക്കിടുന്നതും അപകടമുണ്ടാക്കുമെന്ന് സന്ദേശം പറയുന്നു. മഞ്ഞ മാറി ചുവപ്പ് വീഴുംമുമ്പ് സിഗ്നല്‍ മറികടക്കുന്നതിനുള്ള ശ്രമങ്ങള്‍ പതിവുകാഴ്ചയാണെന്ന് ആര്‍.ഒ.പി ട്രാഫിക് ഡയറക്ടറേറ്റ് വിഭാഗം മേധാവി അലി ബിന്‍ മുഹമ്മദ് അല്‍ മഅ്മരി പറഞ്ഞു. ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ സ്വന്തം ജീവനാണ് അമ്മാനമാടുന്നത്. കണക്കുകൂട്ടലുകള്‍ പിഴക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. ഗുരുതരമായതും മരണകാരണമായതുമായ അപകടങ്ങള്‍ക്ക് പ്രധാനകാരണം സിഗ്നല്‍ അവഗണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുന്നവര്‍ എല്ലായ്പോഴും ജാഗരൂകരായിരിക്കണം. റോഡിലും ട്രാഫിക് സിഗ്നലുകളിലും ജാഗ്രതപുലര്‍ത്തിയാല്‍ മാത്രമേ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ. സിഗ്നലുകളില്‍ നിശ്ചിത ലൈനില്‍തന്നെ കാത്തുകിടക്കണം. സിഗ്നല്‍ വീഴുന്നതിന് തൊട്ടുമുമ്പ് ലൈന്‍ മാറുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും അല്‍ മഅ്മരി പറഞ്ഞു. ചുവന്ന സിഗ്നല്‍ മറികടക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് 48 മണിക്കൂര്‍ ജയിലും 50 റിയാല്‍ പിഴയുമാണ് ശിക്ഷ. ഇവരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.