മസ്കത്ത്: ജീവിതച്ചെലവ് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന് ഏഴാം സ്ഥാനം. ന്യൂയോര്‍ക് കേന്ദ്രമായ ഗോ ബാങ്കിങ് റേറ്റ്സും ന്യൂമ്പിയോവും ലോകത്തിലെ 112 രാജ്യങ്ങളിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേപ്രകാരം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഒമാന്‍ ഈ നേട്ടം കൈവരിച്ചത്.
ന്യൂയോര്‍ക് നഗരത്തിലെ ചെലവുകളുമായി താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ന്യൂയോര്‍ക് നഗരവാസികളെക്കാള്‍ 57.5 ശതമാനം വാങ്ങല്‍ശേഷി ഒമാനികള്‍ക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാടക 71.7 ശതമാനമാണ് കുറവ്. നിത്യോപയോഗ സാധനങ്ങളാകട്ടെ 48.9 ശതമാനം കുറഞ്ഞനിരക്കിലും ഒമാനില്‍ ലഭിക്കും. ഗള്‍ഫ് മേഖലയില്‍നിന്ന് ഒമാനും സൗദി അറേബ്യയും മാത്രമാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്ന രാഷ്ട്രങ്ങള്‍.
സൗത് ആഫ്രിക്ക, ഇന്ത്യ, കൊസോവോ, സൗദി, കസാഖ്സ്താന്‍, സാംബിയ, ഒമാന്‍, പരഗ്വേ, ചെക് റിപ്പബ്ളിക്, മാസിഡോണിയ എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളില്‍ ഇടംനേടിയ രാജ്യങ്ങള്‍. മെന മേഖലയില്‍നിന്ന് അള്‍ജീരിയ, തുനീഷ്യ, സിറിയ, ഈജിപ്ത് എന്നീവയാണ് ആദ്യ അമ്പതില്‍ ഇടംനേടിയിട്ടുള്ളത്. ബെര്‍മുഡയാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ള രാജ്യം.
പ്രാദേശികമായ വാങ്ങല്‍ശേഷി, സാധനങ്ങളുടെയും സേവനങ്ങളുടെയും വിലനിലവാരം, വാടക, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവയാണ് റിപ്പോര്‍ട്ട് തയാറാക്കാന്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. മറ്റ് മിഡിലീസ്റ്റ് രാജ്യങ്ങളെപോലെ എണ്ണ സമ്പന്നമായ ഒമാനില്‍ പ്രാദേശികമായ വാങ്ങല്‍ശേഷി ഉയര്‍ന്നതാണ്.
ആദ്യ 50 രാഷ്ട്രങ്ങളുടെ പട്ടിയില്‍ ഒമാന് ഇടംലഭിക്കാന്‍ ഇതാണ് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൗജന്യ വിദ്യാഭ്യാസ, ആരോഗ്യസംവിധാനങ്ങളും സ്വദേശികളുടെ ജീവിതച്ചെലവ് ഗണ്യമായി കുറക്കാന്‍ വഴിയൊരുക്കുന്നുണ്ട്. നഗരങ്ങളില്‍നിന്ന് ഉള്‍ഗ്രാമങ്ങളിലേക്ക് പോകുംതോറും ജീവിതച്ചെലവില്‍ അതിനനുസരിച്ച് കുറവുവരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.