ഇന്നുമുതല്‍ ഒമാനില്‍ മഴക്ക് സാധ്യത

മസ്കത്ത്: ഒമാനിന്‍െറ വിവിധഭാഗങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 
മസ്കത്ത്, മുസന്തം, ബുറൈമി, അല്‍ ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ എന്നിവിടങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരംവരെയാണ് കാലാവസ്ഥാവ്യതിയാനത്തിന് സാധ്യത. ഒറ്റപ്പെട്ട മഴക്കും മിന്നലിനും ആലിപ്പഴവര്‍ഷത്തിനും കാറ്റിനും സാധ്യതയുണ്ട്. അന്തരീക്ഷത്തില്‍ ഉയര്‍ന്നമര്‍ദം അനുഭവപ്പെടുന്നതുകൊണ്ടാണ് കാലാവസ്ഥാവ്യതിയാനമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാദിയില്‍ ഇറങ്ങുകയൊ വാഹനങ്ങള്‍ ഇറക്കുകയൊ ചെയ്യരുതെന്നും അറിയിപ്പിലുണ്ട്. കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.