മസ്കത്ത്: ഒൗദ്യോഗിക സന്ദര്‍ശനത്തിന് മസ്കത്തിലത്തെിയ ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി (പ്രൊഡക്ഷന്‍) ജി. മോഹന്‍കുമാറും സംഘവും മടങ്ങി. ഇന്ത്യയും ഒമാനും രൂപവത്കരിച്ച സംയുക്ത സൈനിക സഹകരണ സമിതിയുടെ എട്ടാമത് യോഗത്തില്‍ പങ്കെടുക്കാനാണ് ജി. മോഹന്‍കുമാറിന്‍െറ നേതൃത്വത്തില്‍ ഇന്ത്യയില്‍നിന്ന് പ്രതിരോധ മന്ത്രാലയ പ്രതിനിധികള്‍ ഒമാനിലത്തെിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സൈനിക സഹകരണം ദൃഢമാക്കുന്നതും സായുധസേനകള്‍ പരസ്പരം വൈദഗ്ധ്യം കൈമാറുന്നതും സംബന്ധിച്ച് ഇന്ത്യയിലെയും ഒമാനിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തി. ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ റസ്ബിയാണ് ഒമാന്‍ സംഘത്തിന് നേതൃത്വം നല്‍കിയത്. ഇരുരാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന സുരക്ഷാപ്രശ്നങ്ങളില്‍ സഹകരിക്കാവുന്ന മേഖലകളെക്കുറിച്ചായിരുന്നു ചര്‍ച്ച.
കടലില്‍ അകപ്പെടുന്നവരെ രക്ഷപ്പെടുത്തല്‍, സമുദ്രത്തിലെ പാരിസ്ഥിതിക സംരക്ഷണം, കടല്‍ക്കൊള്ള തടയല്‍, സമുദ്രാതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയല്‍ തുടങ്ങിയ കാര്യങ്ങളിലെ പരസ്പര സഹകരണം ചര്‍ച്ചയായി. സംയുക്ത സൈനിക പരിശീലനം സംബന്ധിച്ചും ചര്‍ച്ച നടന്നു.
സുല്‍ത്താന്‍സ് ആംഡ് ഫോഴ്സസ് (എസ്.എ.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്‍റ് ജനറല്‍ അഹമ്മദ് ബിന്‍ ഹാരിസ് ബിന്‍ നാസര്‍ അല്‍ നബ്ഹാനിയുമായും ജി. മോഹന്‍കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബുധനാഴ്ച മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജി. മോഹന്‍കുമാറിനെയും സംഘത്തെയും റോയല്‍ ആര്‍മി ഓഫ് ഒമാനിന്‍െറ ഡയറക്ടര്‍ ജനറല്‍ (അറേഞ്ച്മെന്‍റ്സ് ആന്‍ഡ് പ്രോജക്ട്സ്) ബ്രിഗേഡിയര്‍ അഹമ്മദ് ബിന്‍ ഹമൂദ് അല്‍ മഅ്മരിയുടെ നേതൃത്വത്തില്‍ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.