മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇന്ത്യന്‍ തീരസുരക്ഷാസേനയുടെ സുരക്ഷാ കപ്പലായ ‘ഐ.സി.ജി.എസ് സങ്കല്‍പ്പ്’ ഈമാസം ഒമ്പതിന് ഒമാനിലത്തെുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 13 വരെ കപ്പല്‍ ഒമാനിലുണ്ടാകും. റോയല്‍ ഒമാന്‍ കോസ്റ്റ് ഗാര്‍ഡുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനം.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒമാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ തീരസുരക്ഷാസേനയുടെ മൂന്നാമത്തെ കപ്പലാണിത്. 2013 മാര്‍ച്ചില്‍ ഐ.സി.ജി.എസ് സമുദ്രപ്രഹരി, 2015 ജനുവരിയില്‍ ഐ.സി.ജി.എസ് വിജിത് എന്നിവ മസ്കത്ത് പോര്‍ട്ടില്‍ എത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ നാല് രാജ്യങ്ങള്‍ കപ്പല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യയിലേക്ക് മടങ്ങും വഴിയാണ് ഒമാനിലത്തെുന്നത്. ഇന്ത്യന്‍ തീരസുരക്ഷാ സേനയുടെ അഞ്ചാമത്തെ അഡ്വാന്‍സ്ഡ് ഓഫ്ഷോര്‍ പട്രോള്‍ വെസലായ ‘സങ്കല്‍പ്പ്’ തദ്ദേശീയമായി ഗോവ ഷിപ്യാര്‍ഡിലാണ് നിര്‍മിച്ചത്. 2008 മേയ് 20നാണ് കമീഷന്‍ ചെയ്തത്.
16 ഓഫിസര്‍മാരും 97 മറ്റു ജീവനക്കാരുമുള്ള കപ്പലിന്‍െറ കമാന്‍ഡ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മുകുള്‍ ഗാര്‍ഗാണ്. പടിഞ്ഞാറന്‍ തീരസംരക്ഷണ മേഖലക്കുകീഴില്‍ മുംബൈയിലാണ് ‘സങ്കല്‍പി’ന്‍െറ ബേസ്.
105 മീറ്ററാണ് കപ്പലിന്‍െറ നീളം. ആധുനിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകളുള്ള കപ്പലിന് എ.എല്‍.എച്ച്, ചേതക് ഹെലികോപ്ടറുകളെയും വഹിക്കാനാവും. ഗുജറാത്ത് മുതല്‍ കേരളതീരം വരെയുള്ള നിരീക്ഷണത്തിനാണ് ‘സങ്കല്‍പി’നെ നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.