മസ്കത്ത്: മത്രയില്‍ ചൊവ്വാഴ്ച രാത്രി മലയാളിയുടെ വെയര്‍ഹൗസില്‍ ഉണ്ടായ തീപിടിത്തത്തിലുണ്ടായത് വന്‍ നാശനഷ്ടം. ഇരിക്കൂര്‍ സ്വദേശി മര്‍സൂഖിന്‍െറ (മര്‍സൂഖ് അല്‍ ഹൂത്തി) ബഹ്ജത്തുന്നഫ ട്രേഡിങ് പെര്‍ഫ്യൂംസ് വെയര്‍ഹൗസാണ് അഗ്നിക്കിരയായത്. വെയര്‍ഹൗസ് അടക്കമുള്ള കെട്ടിടത്തില്‍ രാത്രി 10.20ഓടെ പടര്‍ന്ന തീ പുലര്‍ച്ചെ നാലുമണിയോടെയാണ് നിയന്ത്രണവിധേയമാക്കിയത്. ഒരുലക്ഷം റിയാലിന്‍െറ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. തൊഴിലാളികളുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഗോഡൗണിലെ ഓഫിസിലാണ് സൂക്ഷിച്ചിരുന്നത്.
മൂന്നു തൊഴിലാളികളുടെ പാസ്പോര്‍ട്ട് അടക്കമുള്ള ചില രേഖകള്‍ കത്തിനശിച്ചിട്ടുണ്ട്. ഏഴുനില കെട്ടിടമാണിത്. വെയര്‍ഹൗസില്‍നിന്ന് തീ മറ്റു ഭാഗങ്ങളിലേക്കും ചെറിയ തോതില്‍ പടര്‍ന്നു. എ.സിക്കും മറ്റും കേടുപാടുകള്‍ ഉണ്ടായതൊഴിച്ചാല്‍ ആളപായമില്ല. സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ താമസിക്കുന്ന കെട്ടിടമാണിത്. ഇവരെയെല്ലാം തീപിടിത്തം ഉണ്ടായ ഉടനെ കെട്ടിടത്തില്‍ നിന്നും മാറ്റുകയായിരുന്നു. ദാര്‍സൈത്, അല്‍ ബുസ്താന്‍, ബൗഷര്‍ എന്നിവിടങ്ങളില്‍നിന്ന് അഞ്ച് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ എത്തിയതായി പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. പെര്‍ഫ്യൂം പോലുള്ള സാധനങ്ങള്‍ ആയിരുന്നതിനാല്‍ ആളിപ്പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കാന്‍ ഏറെ പാടുപെട്ടു.
മത്രയിലെ ആദ്യകാല കെട്ടിടങ്ങളില്‍ ഒന്നാണിത്. ഗോഡൗണ്‍ എടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിരുന്നു. ഇതിന് മുമ്പും രണ്ടു തവണ കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.