ശിക്ഷ കഴിഞ്ഞിട്ടും പിഴയൊടുക്കാന്‍ പണമില്ലാതെ മലയാളി യുവാവ് ജയിലില്‍

മസ്കത്ത്: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമാകാതെ റുസ്താഖ് ജയിലില്‍ കഴിയുന്ന മലയാളി യുവാവിന് മനുഷ്യസ്നേഹികളുടെയും കൂട്ടായ്മകളുടെയും പിന്തുണയോടെ സഹായമത്തെിക്കുമെന്ന് സൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് അധികൃതര്‍ വ്യക്തമാക്കി. 
തിരുവനന്തപുരം വര്‍ക്കല വെന്നിക്കോട് കുഴിവിള വീട്ടില്‍ സുശീലന്‍െറ മകന്‍ അനീഷ് (27) ആണ് ഒമാനിലെ ജയിലില്‍ കഴിയുന്നത്. അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി തേടിയത്തെിയ അനീഷ് മൂന്നുവര്‍ഷം മുമ്പാണ് ജയിലിലടക്കപ്പെട്ടത്.  ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും പിഴസംഖ്യയായ 3,252 റിയാല്‍ അടക്കാത്തതിനാലാണ് അനീഷിന്‍െറ മോചനം നീളുന്നത്. കയര്‍ തൊഴിലാളിയാണ് അനീഷിന്‍െറ മാതാവ്. ഈ നിര്‍ധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടത്തൊനാകില്ളെന്നും മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ ഈ നിരാലംബരുടെ കണ്ണീരിനും കാത്തിരിപ്പിനും ആശ്വാസം നല്‍കാന്‍ പരിശ്രമിക്കുമെന്നും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ പ്രതിനിധിയും സൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ജനറല്‍ സെക്രട്ടറിയുമായ എം.എ.കെ. ഷാജഹാന്‍ പറഞ്ഞു. അനീഷിന്‍െറ മോചനകാര്യം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയെ ധരിപ്പിച്ചിട്ടുണ്ട്. 
വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.അനീഷിന്‍െറ മോചനത്തിന് സഹായം തേടി മാതാപിതാക്കളായ സുശീലനും സതിയും മുട്ടാത്ത വാതിലുകളില്ല. തങ്ങളുടെ മകന്‍ ചെയ്ത തെറ്റ് എന്താണെന്നുപോലും അറിയില്ളെന്ന് ഇവര്‍ പറയുന്നു. സ്പോണ്‍സറുമായുള്ള എന്തോ ചില പ്രശ്നങ്ങള്‍ മൂലമാണെന്ന് മാത്രമാണ് ഇവര്‍ക്കു ലഭിച്ച വിവരം. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോര്‍ക്ക റൂട്സിനും രേഖാമൂലം പരാതി നല്‍കിയെങ്കിലും വ്യക്തമായ മറുപടി ആരും നല്‍കുന്നില്ളെന്നും ഇവര്‍ പറയുന്നു. ഒരു സിവില്‍ കേസിനെ തുടര്‍ന്ന് അനീഷ് ജയിലിലായി എന്നുമാത്രമാണ് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അറിയിച്ചത്. എന്താണ് കേസ്, ശിക്ഷയുടെ കാലാവധി എത്ര, പിഴ ഒടുക്കിയാല്‍ ശിക്ഷ ഒഴിവാക്കുമോ തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും മറുപടിയില്ല. മോചനത്തിനുള്ള പണം കണ്ടത്തൊന്‍ ആകെയുള്ള കിടപ്പാടം വരെ വില്‍ക്കാന്‍ തയാറാണെന്ന് പറയുന്നു ഈ മാതാപിതാക്കള്‍. 
മനുഷ്യാവകാശ പ്രവര്‍ത്തകനായ ചെറുന്നിയൂര്‍ രാധാകൃഷ്ണന്‍ നായരുടെ സഹായത്തോടെ രാഷ്ട്രപതി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, പ്രവാസികാര്യ മന്ത്രി, സ്ഥലം എം.എല്‍.എ, എം.പി, നോര്‍ക്ക, ദേശീയ മനുഷ്യാവകാശ കമീഷന്‍, ഒമാനിലെ ഇന്ത്യന്‍ എംബസി തുടങ്ങി നിരവധിയിടങ്ങളില്‍ പരാതി നല്‍കി കണ്ണീരുമായി കാത്തിരിക്കുകയാണ് അനീഷിന്‍െറ കുടുംബം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.