മസ്കത്ത്: ദാർസൈത് ഇന്ത്യൻ സ്കൂളിൽ നാലാമത് ഇൻറർ സ്കൂൾ ഐ.എസ്.ഡി–നികോൺ ഫോട്ടോ പ്രദർശനവും മത്സരവും സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് സമർപ്പിക്കപ്പെട്ട 530 എൻട്രികളിൽനിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിച്ചത്. കിംജി രാംദാസ് ഡയറക്ടർ അനിൽ കിംജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ശ്രീദേവി പി. തശ്നത്ത് സ്വാഗതം പറഞ്ഞു. ഡോ. വി.സി ഗോവിന്ദരാജ്, രാധാകൃഷ്ണ കുറുപ്പ്, ലാൽ എ. പിള്ള എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അജയൻ പൊയ്യാറ സംസാരിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലെ ധനകാര്യ ഡയറക്ടർ മുഹമ്മദ് സാബിർ റാസ ഫൈസി, കിംജി രാംദാസ് കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി രാജീവ് അഹുജ, കെയ് തകനാഷി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം ജയകിഷ് പവിത്രൻ, വൈസ് പ്രിൻസിപ്പൽ അലക്സാണ്ടർ ഗീവർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.