ദോഫാര്‍ ഗവര്‍ണറേറ്റില്‍ റോഡ് വികസന പദ്ധതികള്‍ അതിവേഗം പുരോഗമിക്കുന്നു

മസ്കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റില്‍ റോഡ് വികസന പദ്ധതികള്‍ അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സലാല, തഖ, മിര്‍ബാത്ത് വിലായത്തുകളിലെ 200 കി.മീറ്ററിലധികം ഉള്‍നാടന്‍ റോഡുകളാണ് നിര്‍മിച്ചത്. മലമ്പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലാണ് ഈ റോഡുകള്‍ പൂര്‍ത്തിയാക്കിയത്.
നാഷിപില്‍നിന്ന് അല്‍ ഹഖിലേക്കുള്ള 20 കി.മീ. ദൂരമാണ് പൂര്‍ത്തിയായ റോഡുകളില്‍ പ്രധാനപ്പെട്ടത്.
അല്‍ ഹഖ് നഗരത്തില്‍ 20 കിലോമീറ്റര്‍ ഉള്‍നാടന്‍ റോഡുകളും പൂര്‍ത്തിയായിട്ടുണ്ട്. ഗുബ്ഗാത്തില്‍ ഏഴുകിലോമീറ്റര്‍ പ്രധാന റോഡും മിര്‍ബാത്തില്‍ അമ്പത് കിലോമീറ്റര്‍ ഉള്‍നാടന്‍ റോഡും നിര്‍മാണം പൂര്‍ത്തിയായി. ഖൈറൂണ്‍ ഹിരിത്തിയിലെ 20 കി.മീ. റോഡും സീക് നിയാബത്തിലെ ആറു കിലോമീറ്ററും ഹജീഫിലെ പത്തു കിലോമീറ്ററും അസ്ലാനിലെ പത്തു കിലോമീറ്ററും അടക്കം റോഡുകള്‍ പൂര്‍ത്തിയായി.
ഖരീഫ് കാലത്ത് സഞ്ചാരികളുടെ സുഗമയാത്ര ഉറപ്പാക്കാന്‍ നിരവധി പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്. ദല്‍ഖൂത്ത്, റഖിയൂത്ത്, തുംറൈത്ത് വിലായത്തിലെ വിവിധ നിയാബത്തുകള്‍, സദാ, ഹാസിഖ്, ഹദ്ബിന്‍ എന്നിവിടങ്ങളിലാണ് പുതുതായി റോഡുകള്‍ നിര്‍മിക്കുന്നത്.
ദഖിയൂത്തില്‍ എട്ടു കിലോമീറ്റര്‍ പ്രധാന റോഡാണ് നിര്‍മിക്കുക. മറ്റിടങ്ങളിലെല്ലാം ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളാണ് നിര്‍മിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.