മസ്കത്ത്: രാജ്യത്ത് ജല ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ടു പുതിയ ജലശുദ്ധീകരണ ശാലകള്‍കൂടി നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. മസ്കത്തിലും തെക്കന്‍ ബാത്തിനയിലുമാണ് ഈ പുതിയ ജലവിതരണ പദ്ധതികള്‍ ആരംഭിക്കുന്നത്. മസ്കത്തില്‍ നിര്‍മിക്കുന്ന ജലശുദ്ധീകരണ പദ്ധതിക്ക് ദിവസവും 60 ദശലക്ഷം ഗാലന്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയും.
2021 ഓടെയാണ് പദ്ധതി നടപ്പാക്കാന്‍ കഴിയുക. തെക്കന്‍ ബാത്തിനയില്‍ നിര്‍മിക്കുന്ന ജലശുദ്ധീകരണ പദ്ധതിക്ക് ദിവസവും 44 ദശലക്ഷം ഗാലന്‍ ജലമാണ് ഉല്‍പാദിപ്പിക്കാന്‍ കഴിയുക. തെക്കന്‍ ബാത്തിന, ദാഖിറ ഗവര്‍ണറേറ്റുകളിലെ ജലക്ഷാമം പരിഹരിക്കാന്‍ സഹായകമാവുന്ന ഈ പദ്ധതി 2022 ല്‍ കമീഷന്‍ ചെയ്യാന്‍ കഴിയും. തുടര്‍ന്നുള്ള ഏഴുവര്‍ഷകാലത്തേക്ക് ജലക്ഷാമത്തിന് ഇത് പരിഹാരമാവുമെന്ന് കണക്കാക്കുന്നു. ഇതിനായി അന്താരാഷ്ട്ര കമ്പനികളില്‍നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ശര്‍ഖിയ അടക്കമുള്ള തെക്കന്‍ മേഖലകളില്‍ അടുത്ത ഏഴു വര്‍ഷങ്ങളില്‍ വര്‍ഷം തോറും അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ജല ഉപഭോഗ വര്‍ധനയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. 2015 ല്‍ 281 ഘന മീറ്റര്‍ ജലമായിരുന്നു ഈ മേഖലകളില്‍ ഉപയോഗിച്ചിരുന്നത്. 2022 വരെ ഇത് വര്‍ഷംതോറും 390 മുതല്‍ 440 ഘന മീറ്റര്‍ ജലം എന്ന തോതില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ വര്‍ധിച്ചുവരുന്ന ജല ഉപയോഗം പരിഹരിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിരവധി ജലശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ ദിവസംതോറും 7,31,000 ഘന ചതുരശ്ര മീറ്റര്‍ ജലം ഉല്‍പാദിപ്പിക്കാന്‍ കഴിയും. അടുത്ത മുന്നു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയാവും. ഖുറിയാത്ത് ജലശുദ്ധീകരണ ശാല, ബര്‍ക നാലാം ശുദ്ധീകരണ ശാല, സൊഹാര്‍ മൂന്നാം ശുദ്ധീകരണ ശാല എന്നിവയാണ് പുതുതായി ആരംഭിക്കുന്ന പദ്ധതികള്‍.2017 ല്‍ ഖുറിയാത്ത് ജല ശുദ്ധീകരണ പദ്ധതി പ്രവര്‍ത്തന മാരംഭിക്കും.
2018 ല്‍ ബര്‍ക പദ്ധതിയും 2019ല്‍ സൊഹാര്‍ പദ്ധതിയും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവധ മേഖലകളില്‍ അനുഭവപ്പെടുന്ന ജലപ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയാവുന്നതോടെ അല്‍ ഗൂബ്രയിലെ പഴയ ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. എന്നാല്‍, 2020ല്‍ വീണ്ടും ജലപ്രതിസന്ധി ഉടലെടുക്കാന്‍ സാധ്യതയുള്ളതായി അധികൃതര്‍ കണക്കാക്കുന്നു. 2022 വരെ ഇത് തുടരും. ഇത് പരിഹരിക്കാന്‍ ഖുറിയാത്തില്‍ താല്‍ക്കാലിക ജല ശുദ്ധീകരണ പദ്ധതി നിര്‍മിക്കും. രണ്ടു നാലു വര്‍ഷം വരെ ഈ പദ്ധതി പ്രവര്‍ത്തിപ്പിക്കും. ഇതോടൊപ്പം സലാല, ശര്‍ഖിയ, ദുകം എന്നിവിടങ്ങളില്‍ സ്വതന്ത്ര ജല ഉല്‍പാദന പദ്ധതികള്‍ സ്ഥാപിക്കാനും ആലോചനയുണ്ട്.
നിലവില്‍ മസ്കത്ത് മേഖലയിലെ ജലക്ഷാമം പരിഹരിക്കാനുള്ള വാദീ കബീര്‍ പദ്ധതിയും അവസാന ഘട്ടത്തിലാണ്. ഇതിന്‍െറ പൈപ്ലൈനുകളും മറ്റും സ്ഥാപിച്ചുകഴിഞ്ഞു.അല്‍ ഗൂബ്രറയിലെ പഴയ ജലശുദ്ധീകരണ ശാലക്ക് സമീപം നിര്‍മിച്ച പുതിയ ജലശുദ്ധീകരണ ശാലയും പ്രവര്‍ത്തന സജ്ജമാണ്. ഏറെ വര്‍ഷത്തെ ജലഉപയോഗം മുന്നില്‍കണ്ട് ദീര്‍ഘദൃഷ്ടിയോടെയുള്ള ജലവിതരണ പദ്ധതികളാണ് ജല വൈദ്യുതി പൊതു അതോറിറ്റി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.