മസ്കത്ത്: വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടിയത്തെുന്ന ഇന്ത്യക്കാരെ സംരക്ഷിക്കാനും അവകാശങ്ങള്‍ ഉറപ്പുവരുത്താനും ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നടപ്പാക്കിയ ഇ-മൈഗ്രേഷന്‍ ഇന്ത്യന്‍ തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. കമ്പനി രജിസ്ട്രേഷനും മൈഗ്രന്‍റ് രജിസ്ട്രേഷനും മറ്റുമായി നൂലാമാലകള്‍ വര്‍ധിച്ചതോടെ പല കമ്പനികളും ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരുന്നത് ഒഴിവാക്കുകയാണ്.
ബംഗ്ളാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് ഇന്ത്യക്കാര്‍ക്ക് പകരമായി കൊണ്ടുവരുന്നത്. ചില ചെറുകിട സ്ഥാപനങ്ങളും സ്വദേശികള്‍ നടത്തുന്ന കമ്പനികളുമാണ് ഇന്ത്യക്കാര്‍ക്ക് പകരം മറ്റു രാജ്യക്കാരെ കൊണ്ടുവരുന്നത്. ചില നിര്‍മാണ കമ്പനികളും ഈ രീതിയില്‍ ചിന്തിക്കുന്നുണ്ട്. ഇതോടെ നിര്‍മാണ മേഖലയടക്കമുള്ളയിടങ്ങളില്‍ ഇന്ത്യക്കാരുടെ സാന്നിധ്യം ഇനിയും കുറയാന്‍ കാരണമാക്കും. ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ ചതിയില്‍പെടുകയും തൊഴില്‍മേഖലയില്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
വിസാ തട്ടിപ്പ് പരാധികളും നിരവധിയായിരുന്നു. തൊഴില്‍ വിസയെന്ന പേരില്‍ വിസിറ്റ് വിസയില്‍പോലും ഗള്‍ഫ് രാജ്യങ്ങളിലത്തെിയവര്‍ നിരവധിയാണ്. വാഗ്ദാനം ചെയ്ത ജോലിയല്ലാതെ മറ്റു ജോലികള്‍ നല്‍കി വഞ്ചിക്കപ്പെടുന്നവരും നിരവധിയാണ്. ഇത്തരം തട്ടിപ്പിലും ചൂഷണത്തിലും ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നതായി പരാതികള്‍ വര്‍ധിച്ചതോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ജോലി തേടിപ്പോവുന്നവര്‍ക്ക് ഇ- മൈഗ്രന്‍റ് സമ്പ്രദായം നടപ്പാക്കിയത്.
വിദേശത്ത് ജോലിതേടിപ്പോവുന്നവരുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുന്നതാണ് ഇ-മൈഗ്രന്‍റ് രജിസ്ട്രേഷന്‍. ഇ-മൈഗ്രന്‍റിന്‍െറ ഭാഗമായി വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്ക് കൊണ്ടുപോവുന്ന കമ്പനികള്‍ രജിസ്ട്രേഷന്‍ നടത്തണം. കമ്പനിയുടെ വിവരങ്ങളും ഉടമയുടെ വിവരങ്ങളും മറ്റും ഉള്‍പ്പെടുന്നതാണ് ഈ രജിസ്ട്രേഷന്‍.
കമ്പനി ഉടമകളോ ബന്ധപ്പെട്ടവരോ ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളില്‍ എത്തിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. തൊഴിലാളികളെ വേണ്ട കമ്പനികള്‍ ഇ-മൈഗ്രന്‍റ് രജിസ്ട്രേഷന്‍ നമ്പര്‍, തൊഴില്‍ ഐഡി, തൊഴില്‍ കോഡ്, തൊഴില്‍ ഉടമ നല്‍കുന്ന തൊഴില്‍ കരാര്‍ തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയും ഇന്ത്യന്‍ എംബസികളുടെ അംഗീകാരം നേടുകയും വേണം. ഈ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ പുതുതായി ജോലിക്കത്തൊന്‍ കഴിയുകയുള്ളൂ. രജിസ്ട്രേഷന്‍ ഇല്ലാത്ത കമ്പനിയാണെങ്കില്‍ ഇന്ത്യന്‍ എംബസി നല്‍കുന്ന ഡിമാന്‍റ് കത്തും തൊഴില്‍ കാരാറും വിസ കോപ്പിയും സമര്‍പ്പിച്ചാലാണ് ഇ-മൈഗ്രന്‍റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
ചുരുക്കത്തില്‍ ഏതെങ്കിലും കമ്പനിയില്‍ വിസ ലഭിച്ചാലും ഇന്ത്യക്കാരന് ഗള്‍ഫ് രാജ്യത്ത് ജോലിക്കത്തൊന്‍ നൂലാമാലകള്‍ കൂടുതലാണ്. ഇത് ഭയന്നാണ് പല ചെറുകിട കമ്പനികളും ഇന്ത്യന്‍ തൊഴിലാളികളെ ഒഴിവാക്കുന്നത്. ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കൊണ്ടുവന്ന നിയമവും വിപരീത ഫലമാണുണ്ടാക്കിയത്. നേരത്തേ, ഒമാനടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ തൊഴില്‍കരാര്‍ മാത്രമാണ് വേണ്ടിയിരുന്നത്. കരാറില്‍ വീട്ടുജോലിക്കാരിക്ക് ഇന്‍ഷുറന്‍സ് സുരക്ഷ അടക്കമുള്ള നിബന്ധനകളുണ്ടായിട്ടും പരാതികള്‍ തുടര്‍ന്നതോടെ അധികൃതര്‍ ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരാനുള്ള നിബന്ധന ശക്തമാക്കുകയായിരുന്നു.
ബാങ്ക് ഗ്യാരണ്ടി അടക്കമുള്ള ശക്തമായ നിബന്ധനകള്‍ നടപ്പായതോടെ ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നത് ഏതാണ്ട് നിലച്ച മട്ടാണ്. നഴ്സുമാരുടെയും വീട്ടുജോലിക്കാരുടെയും റിക്രൂട്ട്മെന്‍റ് നടപടികള്‍ ഏതാനും ചില ഏജന്‍സികളിലേക്ക് ചുരുക്കാനുള്ള തീരുമാനം ആഗസ്റ്റ് ആദ്യം വിദേശകാര്യ മന്ത്രാലയം കൈക്കൊണ്ടിരുന്നു. ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന അഭിപ്രായങ്ങള്‍ക്കിടയിലും നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതോടെ അനധികൃത കുടിയേറ്റത്തിനുള്ള സാധ്യത വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.