മസ്കത്ത്: യമന്‍ സമാധാന ചര്‍ച്ചയില്‍നിന്ന് പിന്മാറിയിട്ടില്ളെന്ന് ഹൂതി വിഭാഗമായ അന്‍സാറുല്ലയുടെ പ്രതിനിധി മുഹമ്മദ് അബ്ദുല്‍ സലാം സലാഹ് അഹമ്മദ് മസ്കത്തില്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് യു.എന്‍ പ്രതിനിധി സമഗ്രപദ്ധതി സമര്‍പ്പിക്കുന്നത് കാത്തിരിക്കുകയാണ്. ഇതുവഴി മാത്രമേ പൂര്‍ണമായ പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ തുടരാന്‍ സാധിക്കുകയുള്ളൂവെന്നും കുവൈത്തില്‍നിന്ന് മടങ്ങവേ മസ്കത്തിലിറങ്ങിയ ഹൂതി പ്രതിനിധി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പീപ്ള്‍സ് കോണ്‍ഗ്രസ് പ്രതിനിധികളും ഹൂതി വിഭാഗത്തിനൊപ്പം ഞായറാഴ്ച രാവിലെ മസ്കത്തില്‍ എത്തിയിരുന്നു. യു.എന്‍ നേതൃത്വത്തിലുള്ള യമനിലെ സമാധാന ചര്‍ച്ചകള്‍ക്ക് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദും ഒമാനും നല്‍കുന്ന പിന്തുണയെ പ്രകീര്‍ത്തിച്ച ഹൂതി നേതാവ് ഒമാന്‍ മുന്നോട്ട് വെച്ച ധാരണകളാണ് ഉഭയകക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനമെന്നും പറഞ്ഞു. യമന്‍ പ്രശ്നപരിഹാരത്തിന് ഒമാന്‍ തുടരുന്ന ശ്രമങ്ങള്‍ക്ക് യമന്‍ ജനത എക്കാലത്തും നന്ദിയുള്ളവരാകുമെന്ന് പീപ്ള്‍സ് കോണ്‍ഗ്രസ് ജന. സെക്രട്ടറി ആരിഫ് അവാദ് അല്‍ സോക പറഞ്ഞു. യമനില്‍ സമാധാനം പുലരാന്‍ തുടക്കം മുതലേ ഒമാന്‍ പ്രശംസനീയാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എക്കാലത്തും തുടര്‍ന്നുവന്ന സമാധാനത്തില്‍ അധിഷ്ഠിതമായ വിദേശ നയമാണ് ഇതിന് ഒമാനെ പ്രാപ്തരാക്കുന്നത്. യമന്‍െറ എല്ലാ അര്‍ഥത്തിലും മികച്ച അയല്‍ക്കാരാണ് ഒമാന്‍. യമന്‍ പ്രശ്നത്തിലുള്‍പ്പെട്ട എല്ലാ പാര്‍ട്ടികളെയും ഒരുമിച്ചിരുത്തിയുള്ള നിരവധി ചര്‍ച്ചകള്‍ക്ക് മസ്കത്ത് ആതിഥ്യം വഹിച്ചു. ജനീവയിലും കുവൈത്തിലും നടന്ന ചര്‍ച്ചകളിലും ഒമാന്‍ ക്രിയാത്മക പങ്കുവഹിച്ചിട്ടുണ്ടെന്നും ജന. സെക്രട്ടറി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനും ഇരുനേതാക്കളും നന്ദി അറിയിച്ചു. രണ്ടുമാസത്തിലധികമായി കുവൈത്തില്‍ നടന്നുവരുന്ന യമന്‍ സമാധന ചര്‍ച്ചകള്‍ ഹൂതികളും മുന്‍ പ്രസിഡന്‍റ് അബ്ദുല്ല അല്‍ സാലിഹിനെ പിന്തുണക്കുന്നവരും ചേര്‍ന്ന് പ്രത്യേക ഭരണസമിതി രൂപവത്കരിച്ചതോടെ വഴിമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യമന്‍ സര്‍ക്കാര്‍ പ്രതിനിധികളെ മാറ്റിനിര്‍ത്തി മറ്റ് രണ്ടുവിഭാഗങ്ങള്‍ രാജ്യഭരണം നടത്താനുള്ള നീക്കം ആരംഭിച്ചതോടെ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ യു.എന്‍ ദൂതന്‍ വലദ് അല്‍ ശൈഖ് പ്രതിസന്ധിയിലാവുകയായിരുന്നു.
ഇരുവിഭാഗങ്ങളില്‍നിന്നും അവരെ പിന്തുണക്കുന്നവരില്‍നിന്നുമായി പത്തുവീതം അംഗങ്ങളുടെ പാനല്‍ തയാറാക്കാനാണ് ഹൂതികളും സാലിഹ് പക്ഷക്കാരും ധാരണയിലത്തെിയത്. ഇരുവിഭാഗങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പാനല്‍ അംഗങ്ങള്‍ ചേര്‍ന്ന് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും സമവായത്തിലൂടെ കണ്ടത്തെുക തുടങ്ങിയ കാര്യങ്ങളിലും ഇവര്‍ ധാരണയിലത്തെി. ഇതേതുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് അവസാനമായത്. ഐക്യരാഷ്ട്ര സഭയുടെ 2216ാം നമ്പര്‍ കരാറിന്‍െറ ലംഘനമാണ് ഹൂതികളും സാലിഹ് പക്ഷക്കാരും നടത്തിയതെന്ന് യു.എന്‍ ദൂതന്‍ വലദ് അല്‍ ശൈഖ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ആത്മഹത്യാപരവും യമന്‍െറ ഭാവിയെ കൂടുതല്‍ ആശങ്കയിലാക്കുന്നതുമാണ് ഈ ധാരണ. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന ഭരണകൂടത്തെയും ഭരണഘടനയെയും അട്ടിമറിക്കുന്ന നിലപാടാണിതെന്ന് യമന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ മലിക് അല്‍ മുഖല്ലാഫിയും അഭിപ്രായപ്പെട്ടിരുന്നു.
ഒൗദ്യോഗിക സര്‍ക്കാര്‍ സംഘം ശനിയാഴ്ച കുവൈത്ത് വിട്ടിരുന്നു. ഏപ്രില്‍ 21നാണ് ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ ചര്‍ച്ച തുടങ്ങിയത്.
യു.എന്‍ പ്രതിനിധിയുടെ മേല്‍നോട്ടത്തിലുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിഭാഗം, ഹൂതി വിഭാഗമായ അന്‍സാറുല്ല, പീപ്ള്‍സ് കോണ്‍ഗ്രസ് എന്നിവയുടെ പ്രതിനിധികളാണ് സംബന്ധിച്ചത്. പുറത്തായ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിന്‍െറ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കംകുറിച്ചത്.
ഇതോടെ രൂക്ഷമായ സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. 6400 ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.