മസ്കത്ത്: ഹിമാലയത്തിലേക്കുള്ള ട്രക്കിങ് ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. ജൂതിക, മുരുകന്‍ എന്നിവരുടെ നേതൃത്വത്തില്‍ 18 വിദ്യാര്‍ഥികളാണ് ട്രക്കിങ് നടത്തിയത്.
ധര്‍മശാലയിലേക്കുള്ള യാത്രയില്‍ കാക്കേരി തടാകത്തിന്‍െറ അരികില്‍ ക്യാമ്പ് ചെയ്ത സംഘം മല കയറ്റം, നദി മുറിച്ചുകടക്കല്‍, റാപെല്ലിങ് തുടങ്ങിയ വിനോദങ്ങളിലും പങ്കാളികളായി.
സമുദ്രനിരപ്പിന് 18,000 അടി ഉയരത്തിലുള്ള ലക്കാ ഗ്ളേസിയറിന് മുകളിലത്തെുന്ന ആദ്യ ഐ.എസ്.ജി സംഘമെന്ന ബഹുമതിയും ഇവര്‍ നേടി. യാത്രയില്‍ ഹിമാലയത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ‘ക്ളീന്‍ ഹിമാലയ’ പദ്ധതിയില്‍ പങ്കാളികളാകാനും ഇവര്‍ സമയം കണ്ടത്തെി. നേതൃഗുണം, ഉത്തരവാദിത്തം, ടീം വര്‍ക്ക്, ആത്മവിശ്വാസം എന്നിവയുടെ പാഠങ്ങള്‍ ഹിമാലയം യാത്ര പകര്‍ന്നുനല്‍കിയതായി സംഘാംഗങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.