മസ്കത്ത്: നഗരഭരണത്തില്‍ പരസ്പരം സഹകരിക്കാന്‍ ഖത്തറും ഒമാനും ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി ഖത്തര്‍ നഗരസഭ, പരിസ്ഥിതികാര്യ മന്ത്രി എന്‍ജിനീയര്‍ മൊഹ്സിന്‍ ബിന്‍ മുഹമ്മദ് അല്‍ ശൈഖിന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മസ്കത്ത് നഗരസഭ സന്ദര്‍ശിച്ചു. സഹകരണ ചര്‍ച്ചകള്‍ക്കൊപ്പം പൊതുജനാരോഗ്യം, പാര്‍ക്കുകളുടെ നടത്തിപ്പ്, നഗരസംവിധാനം, പദ്ധതി നിര്‍വഹണം, ഖരമാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ മേഖലകളിലെ ഒമാന്‍െറ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയലും സന്ദര്‍ശനത്തിന്‍െറ ലക്ഷ്യമാണ്. മസ്കത്ത് ഗവര്‍ണറേറ്റിലെ റോഡ് നെറ്റ്വര്‍ക്കുകളെ കുറിച്ച് പ്രോജക്ട്സ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഖലീഫാ ബിന്‍ നാസര്‍ അല്‍ സെയാബി പ്രസന്‍േറഷന്‍ അവതരിപ്പിച്ചു. പാര്‍ക്കുകളുടെ ഹരിതവത്കരണമടക്കം വിവിധ വിഷയങ്ങളെ കുറിച്ചും ഇരുവിഭാഗങ്ങളും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.