മസ്കത്ത്: രാജ്യത്തെ പ്രാഥമികാരോഗ്യ മേഖല ശക്തിപ്പെടുത്തി എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിനായി നാല് ഹെല്‍ത്ത് സെന്‍ററുകള്‍ കൂടി വരുന്നു. 48.88 ലക്ഷം റിയാല്‍ ചെലവിട്ടാകും ഈ കേന്ദ്രങ്ങള്‍ നിര്‍മിക്കുക. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി ഇതുസംബന്ധിച്ച കരാറുകളില്‍ ഒപ്പിട്ടു.
ആരോഗ്യമന്ത്രാലയം അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ദാര്‍വിഷ് ബിന്‍ സെയ്ഫ് അല്‍ മുഹര്‍ബി, ഹെല്‍ത്ത് അഫയേഴ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഹൊസ്നി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അല്‍ സീബ്, ഷിനാസ്, അല്‍ ബുറൈമി, അല്‍ അമിറാത്ത് എന്നിവിടങ്ങളിലായിരിക്കും ഹെല്‍ത്ത് സെന്‍ററുകള്‍ നിര്‍മിക്കുക. ചികിത്സാസൗകര്യങ്ങള്‍ രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഹെല്‍ത്ത് സെന്‍ററുകള്‍ നിര്‍മിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യ പദ്ധതികള്‍ ഈ വര്‍ഷംതന്നെ പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യും.
നാല് സെന്‍ററുകളിലുമായി 10,000ത്തോളം പേര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കഴിയും. റിസപ്ഷന്‍, ഫാര്‍മസി, ട്രീറ്റ്മെന്‍റ് മുറികള്‍, ഫിസിയോതെറപ്പി ഡിപ്പാര്‍ട്മെന്‍റ്, ഡെന്‍റല്‍ ക്ളിനിക്ക്, റേഡിയോളജി ഡിപ്പാര്‍ട്മെന്‍റ്, എക്സ്റേ, അള്‍ട്രാസൗണ്ട് റൂം, ലബോറട്ടറി എന്നിവയോടുകൂടിയുള്ളതാകും ഹെല്‍ത്ത് സെന്‍ററുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.