മസ്കത്ത്: മുവാസലാത്തിന്‍െറ പുതിയ ബസ് സര്‍വിസ് ഈ മാസം 24 മുതല്‍ ആരംഭിക്കും. റൂവി അല്‍ ആലം പാലസ് റൂട്ടിലാകും പുതിയ സര്‍വിസെന്ന് കമ്പനി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന റൂട്ട് മാപ്പ് പ്രകാരം റൂവിയില്‍നിന്ന് പുറപ്പെടുന്ന ബസ് റൂവി ചര്‍ച്ച്, ലുലു, മത്ര കോര്‍ണിഷ്, മത്ര സൂഖ്, റിയാം പാര്‍ക്ക് വഴി അല്‍ ആലം കൊട്ടാരത്തിലത്തെും. റൂവിയില്‍നിന്ന് അല്‍ മബേല, വാദി കബീര്‍, വാദി അദൈ, അമിറാത്ത് റൂട്ടുകളിലാണ് മുവാസലാത്ത് സര്‍വിസുകള്‍ നടത്തുന്നത്.
അമിറാത്ത് റൂട്ടില്‍ ഏപ്രില്‍ രണ്ടിനാണ് സര്‍വിസ് തുടങ്ങിയത്. നവംബര്‍ 22നാണ് മുവാസലാത്ത് മബേല റൂട്ടില്‍ സര്‍വിസ് ആരംഭിച്ചത്. ആദ്യത്തെ ഒരു മാസം യാത്ര സൗജന്യമായിരുന്നു. മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് 11 ലക്ഷം യാത്രക്കാരാണ് മുവാസലാത്ത് സര്‍വിസുകള്‍ ഉപയോഗിച്ചത്. മബേല റൂട്ടില്‍ 5.80 ലക്ഷം പേരും വാദി കബീര്‍ റൂട്ടില്‍ 3.93 ലക്ഷം പേരും വാദി അദൈ റൂട്ടില്‍ 1.27 ലക്ഷം പേരുമാണ് ബസ് സര്‍വിസ് ഉപയോഗിച്ചത്.
പ്രതീക്ഷയില്‍ കവിഞ്ഞ സ്വീകാര്യതയാണ് ബസ് സര്‍വിസിന് ഉണ്ടായതെന്ന് മുവാസലാത്ത് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ടാക്സി സര്‍വിസുകളെ ആശ്രയിച്ചിരുന്ന വിവിധ ദേശക്കാരായ പ്രവാസി സമൂഹമാണ് ബസ് സര്‍വിസിനെ കൂടുതലായും ആശ്രയിക്കുന്നത്. ഗതാഗതക്കുരുക്കും ശബ്ദ, പുക മലിനീകരണവുമടക്കം ഒഴിവാക്കുന്നതിനായി ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങളെ ഉപയോഗിക്കണമെന്ന് മുവാസലാത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.