മരുഭൂ യാത്രയിലെ അനുഭവങ്ങള്‍  പങ്കുവെച്ച് മുഹമ്മദ് അല്‍ സദ്ജാലി

മസ്കത്ത്: റുബുഉല്‍ ഖാലി മുറിച്ചുകടന്ന സാഹസിക സംഘത്തിലെ അംഗമായിരുന്ന മുഹമ്മദ് അല്‍ സദ്ജാലി ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ബ്രിട്ടീഷ് സാഹസികനായ ബെര്‍ട്രാം തോമസിനും ശൈഖ് സാലെഹ് ബിന്‍ കാലൂത്തിനും ഒപ്പമാണ് അല്‍ സദ്ജാലി ലോകത്തിലെ ഏറ്റവും വലിയ മരുക്കാടായ റുബുഉല്‍ ഖാലി മുറിച്ചുകടന്നത്. സ്ഥിരോത്സാഹവും ധൈര്യവും കൂട്ടായ്മയുടെ കരുത്തും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് തന്‍െറ ലക്ഷ്യവും ആഗ്രഹങ്ങളും നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കാമെന്ന് സദ്ജാലി വിദ്യാര്‍ഥികളെ ഉണര്‍ത്തി. അസാധ്യമായത് കൈപ്പിടിയിലൊതുക്കാന്‍ നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ സാധ്യമാകുമെന്നും സദ്ജാലി പറഞ്ഞു. തുടര്‍ന്ന്, കുട്ടികളുമായി അദ്ദേഹം സംവദിച്ചു. 
പ്രിന്‍സിപ്പല്‍ പാപ്രി ഘോഷ് ആശംസകള്‍ അറിയിച്ചു. ഗാവല്‍ ക്ളബ് അംഗങ്ങളായ അമിഷ മത്തേയും ഷാരോണ്‍ ജോണ്‍ വില്ളോത്തും അതിഥിയെ പരിചയപ്പെടുത്തി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.