എന്‍.ആര്‍.ഐ ഓഫ് ദി ഇയര്‍ പുരസ്കാരം  പി.എം. ജാബിര്‍ ഏറ്റുവാങ്ങി

മസ്കത്ത്: വിദേശരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ഇന്ത്യയിലെ മുന്‍നിര വാര്‍ത്താചാനലായ ടൈംസ് നൗ ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേര്‍ന്ന് നല്‍കിവരുന്ന എന്‍.ആര്‍.ഐ ഓഫ് ദി ഇയര്‍ പുരസ്കാരം പി.എം. ജാബിറിന്. ജാബിര്‍ അടക്കം 17 പേരാണ് മൂന്നാമത് എന്‍.ആര്‍.ഐ അവാര്‍ഡിന് അര്‍ഹരായത്. മുംബൈയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ അവാര്‍ഡ് ദാനം നടന്നു. 
കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടത്തിവരുന്ന പ്രവര്‍ത്തനമാണ് പി.എം. ജാബിറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അമേരിക്ക, യുറോപ്, ഏഷ്യാ പസഫിക്, മിഡില്‍ഈസ്റ്റ് എന്നിവിടങ്ങളില്‍ ജീവിക്കുന്ന വ്യവസായം, പ്രഫഷനല്‍, അക്കാദമിക്, കല, മാനവികം എന്നീ വിഭാഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കാറ്. 
സാനിയ മിര്‍സ, നികേഷ് അറോറ, ഐശ്വര്യറായ് ബച്ചന്‍, രാംപ്രിയന്‍ ശ്രീവത്സന്‍, പ്രഫ. അഹ്മദ് ഉമര്‍, പ്രഫ.ഡോ. സഞ്ജയ് ഗുപ്ത, വരുണ്‍ ഗുപ്ത, അമിത് ഷാ, മൊഹിത് മല്‍ഹോത്ര, ജോസ്വരാജ് ജോണ്‍ ക്രിസ്റ്റഫര്‍, റിജു അഗര്‍വാള്‍, സോണിയ നായര്‍, ധ്രുവ് സക്സേന, ജോജി മാത്യു, ശരവണ കുമാര്‍, വീരേന്ദ്ര ചോപ്ര എന്നിവരാണ് ഈ വര്‍ഷം അവാര്‍ഡിന് അര്‍ഹരായ മറ്റുള്ളവര്‍. വിവിധ മേഖലകളിലെ പ്രശസ്തര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.