ഒമാന്‍െറ ഇടപെടലില്‍ യമനില്‍നിന്ന്  അമേരിക്കന്‍ പൗരന് മോചനം

മസ്കത്ത്: ഒമാന്‍െറ ഇടപെടലില്‍ യമനില്‍നിന്ന് അമേരിക്കന്‍ പൗരന് മോചനം. അമേരിക്കന്‍ സര്‍ക്കാറിന്‍െറ അഭ്യര്‍ഥന കണക്കിലെടുത്ത് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പൗരന്‍െറ മോചനത്തിന് വേണ്ട ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. സന്‍ആയില്‍ തടവിലായിരുന്ന അമേരിക്കന്‍ പൗരനെ യമന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് മോചിപ്പിച്ച ശേഷം പ്രത്യേക വിമാനത്തില്‍ ഒമാനിലത്തെിച്ചു. ഇയാളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിലും യമനില്‍ കുടുങ്ങിയ അമേരിക്കന്‍ പൗരന്‍മാര്‍ അടക്കമുള്ളവരുടെ മോചനത്തിന് ഒമാന്‍ ഇടപെട്ടിരുന്നു. 
സുല്‍ത്താന്‍െറ നിര്‍ദേശപ്രകാരം നടത്തിയ ഇടപെടലില്‍ യമന്‍ സുരക്ഷാസേന തടവിലാക്കിയിരുന്ന രണ്ട് അമേരിക്കന്‍ പൗരന്മാരെയും മൂന്ന് സൗദി പൗരന്മാരെയും ഒരു ബ്രിട്ടീഷ് പൗരനെയുമാണ് അന്ന് മോചിപ്പിച്ചത്. 
പ്രത്യേക വിമാനത്തില്‍ മസ്കത്തിലത്തെിച്ച ശേഷം അവരവരുടെ നാടുകളിലേക്ക് തിരിച്ചയക്കുകയായിരുന്നു. യമനുമായും ഇറാനുമായും നല്ല ബന്ധം പുലര്‍ത്തുന്ന ഒമാന്‍, യമന്‍ പ്രശ്ന പരിഹാരത്തിന് സജീവ ഇടപെടല്‍ നടത്തുന്ന രാഷ്ട്രമാണ്. യുദ്ധത്തിലൂടെയല്ല, മറിച്ച് ചര്‍ച്ചയിലൂടെ മാത്രമാണ് യമനില്‍ പ്രശ്ന പരിഹാരം സാധ്യമാകൂവെന്നാണ് ഒമാന്‍െറ നിലപാട്. 
യമനില്‍ സഖ്യസേനയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ഒമാനിലെ വിവിധ ആശുപത്രികളില്‍ പലതവണയായി ചികിത്സക്കായി കൊണ്ടുവന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 21ന് പരിക്കേറ്റ 91പേരെ കൊണ്ടുവന്നതാണ് ഒടുവിലത്തെ സംഭവം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കാണ് ഒമാനിലെ വിവിധ ആശുപത്രികളില്‍ ചികിത്സ ന

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.