മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂള്‍ രജത ജൂബിലിയാഘോഷ നിറവില്‍. സ്കൂളില്‍ നടന്ന ചടങ്ങില്‍ ജൂബിലി ലോഗോ പ്രകാശനംചെയ്തു. സ്കൂള്‍ ഗായകസംഘം അവതരിപ്പിച്ച പ്രാര്‍ഥനാ ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. കലാ അധ്യാപകനായ മഹേഷ് രൂപകല്‍പനചെയ്ത ലോഗോ എസ്.എം.സി പ്രസിഡന്‍റ് ഡോ. ഖാസി അര്‍ശാദ് ജാഫര്‍ പ്രകാശനംചെയ്്തു. എസ്.എം.സി കണ്‍വീനര്‍ ഡോ. മധുസൂദനന്‍, ട്രഷറര്‍ സിദ്ദീഖ് ഹസന്‍, അംഗം സുന്ദര മില്ലര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ശരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, പാഠ്യാനുബന്ധ പ്രവര്‍ത്തന കോഓഡിനേറ്റര്‍ ഡോ. ഒ.സി. ലേഖ, അക്കാദമിക് സൂപ്പര്‍വൈസര്‍മാരായ അനിത ജേര്‍സണ്‍, ടി. ഹരീഷ്, വിവിധ വകുപ്പു മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പ്രകാശനചടങ്ങില്‍ സന്നിഹിതരായി.
സില്‍വര്‍ ജൂബിലി ഗാനം, ശുചിത്വ വിദ്യാലയം, ഹരിത വിദ്യാലയം, രക്തദാന ക്യാമ്പ്, സൗജന്യ രോഗനിര്‍ണയ ക്യാമ്പ്, വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, വിദ്യാലയത്തിന്‍െറ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണംചെയ്തിട്ടുണ്ട്. വിദ്യാലയത്തിന്‍െറ ആരംഭം മുതല്‍ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി ചിത്രീകരിക്കുന്ന പവര്‍പോയന്‍റ് പ്രസന്‍േറഷന്‍, വിദ്യാലയത്തെ പ്രകീര്‍ത്തിച്ചുള്ള സംഘഗാനം, നൃത്തം എന്നിവ പ്രകാശന ചടങ്ങിന് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.