അനധികൃത വില്‍പന: പരിശോധന ശക്തമാക്കാന്‍ നഗരസഭാ തീരുമാനം

മസ്കത്ത്: പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സാധനങ്ങള്‍ വില്‍പന നടത്തുന്നവരെ കണ്ടത്തെുന്നതിന് പരിശോധന നടത്താന്‍ മസ്കത്ത് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറയും സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന്‍െറയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്‍ മുഹ്സിന്‍ മുഹമ്മദ് അല്‍ ശൈഖിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗം വിലയിരുത്തി. വിമാന, തുറമുഖ, ട്രെയിന്‍ ഗതാഗത സംവിധാനങ്ങള്‍ കേന്ദ്രീകരിക്കുന്നതിന് മസ്കത്തില്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ സ്ഥാപിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിക്കും. പൊതുഗതാഗത നിയമത്തിന്‍െറയും ഭൗമോപരിതല ഗതാഗത നിയമത്തിന്‍െറയും കരട് രൂപങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. മസ്കത്ത് ഫെസ്റ്റിവല്‍ കൂടുതല്‍ ആകര്‍ഷകമാക്കി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും. എയര്‍പോര്‍ട്ടിലെ ടാക്സി സംവിധാനത്തിന്‍െറ മേല്‍നോട്ടത്തിന് ഓഫിസ് നിര്‍മിക്കും. ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഒപ്പം എയര്‍പോര്‍ട്ട് സ്ട്രീറ്റിലെ സ്വകാര്യ കാറുകളും ഈ ഓഫിസ് വഴി നിയന്ത്രിക്കും. മസ്കത്ത് ഗവര്‍ണറേറ്റിലെ പഴയ ഗ്രാമങ്ങള്‍ പുനര്‍രൂപകല്‍പന ചെയ്യാന്‍ തീരുമാനിച്ച യോഗം കോളജ് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകള്‍ നിര്‍മിക്കാനും തീരുമാനിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.