പൊലീസ് ചമഞ്ഞത്തെിയ സംഘം മലയാളിയുടെ ഫ്ളാറ്റില്‍കയറി പണം തട്ടി

മസ്കത്ത്: പൊലീസ് ചമഞ്ഞത്തെിയ സംഘം മലയാളിയുടെ ഫ്ളാറ്റില്‍ അതിക്രമിച്ചുകയറി പണം തട്ടി. വാദി കബീര്‍ മാര്‍സിന് പിന്‍വശത്തുള്ള പത്തനംതിട്ട സ്വദേശിയുടെ ഫ്ളാറ്റില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. സ്വദേശികളെന്നുതോന്നിക്കുന്ന മൂന്ന് യുവാക്കളാണ് അതിക്രമിച്ചുകയറിയത്. ഫ്ളാറ്റുടമയുടെ ബന്ധുവിനെ കൊണ്ടാണ് വാതില്‍ തുറപ്പിച്ചത്. സൂറില്‍നിന്ന് രാത്രി വാദി കബീറിലത്തെിയ ബന്ധു ആദ്യം ഫ്ളാറ്റില്‍ ബെല്ലടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന്, ഫോണ്‍ ചെയ്യുന്നതിനായി ഇദ്ദേഹം പുറത്തേക്ക് ഇറങ്ങിയപ്പോളാണ് റോഡിലൂടെ പോവുകയായിരുന്ന യുവാക്കള്‍ അകത്തേക്ക് കയറിവന്നത്. പൊലീസുകാര്‍ ആണെന്നും ഫ്ളാറ്റ് ഏതാണെന്ന് കാണിച്ചുതരാനുമാണ് ഇവര്‍ ആവശ്യപ്പെട്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ബന്ധുവിനെ കണ്ട് വീട്ടുടമ വാതില്‍ തുറന്നപ്പോഴേക്കും മൂന്നു പേരും വാതില്‍ തള്ളിത്തുറന്ന് അകത്തേക്കുകയറി തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. വീട്ടുടമയും ബന്ധുവും തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ പഴ്സ് എടുത്തപ്പോള്‍ ഇവര്‍ അത് തട്ടിപ്പറിച്ചു. 
തുടര്‍ന്ന് പഴ്സില്‍നിന്ന് പണം എടുത്തശേഷം തിരിച്ചറിയല്‍ രേഖകളടക്കമുള്ളവ തിരികെ നല്‍കി. രണ്ട് പഴ്സുകളിലുമായി ഉണ്ടായിരുന്ന 140 റിയാല്‍ ഇവര്‍ എടുത്തു. എന്തുചെയ്യണമെന്നറിയാതെനിന്ന വീട്ടുകാരുടെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങിയശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടിയാണ് സംഘം രക്ഷപ്പെട്ടത്. തുടര്‍ന്ന്, ഇവര്‍ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് സമീപത്തെ ഫ്ളാറ്റുകളില്‍ ഉള്ളവര്‍ സംഭവം അറിയുന്നത്്. തുടര്‍ന്ന് ഇവരത്തെിയാണ് വാതില്‍ തുറന്നുനല്‍കിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഉടന്‍ സ്ഥലത്തത്തെി വീട്ടുകാരില്‍നിന്ന് തെളിവെടുത്തു. 
വാദികബീറില്‍ വര്‍ധിച്ചുവരുന്ന മോഷണപരമ്പരകളില്‍ ഒടുവിലത്തേതാണ് സംഭവം. പ്രവാസികള്‍ താമസിക്കുന്ന വീടുകളാണ് മോഷ്ടാക്കള്‍ കൂടുതലും ലക്ഷ്യമിടുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനം വാങ്ങിക്കൊണ്ടുപോയ ഇന്ത്യന്‍ വീട്ടമ്മയെ പിന്തുടര്‍ന്ന് വന്ന് ഫ്ളാറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സംഭവം അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാംനിലയിലും മറ്റും തുറന്നുകിടക്കുന്ന ജനാലകളിലൂടെ അകത്തുകടന്ന് ലാപ്ടോപ്പും പണവും കവര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 
തിങ്കളാഴ്ച രാത്രി മോഷ്ടാക്കള്‍ അതിക്രമിച്ച് കയറിയ ഫ്ളാറ്റില്‍ മുമ്പും മോഷണശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അകത്തുകടക്കുന്നതിനായി ഗ്രില്ല് അറുത്തുവെച്ചിരുന്നത് ശ്രദ്ധയില്‍പെട്ടതാണ് വീട്ടുടമസ്ഥര്‍ക്ക് രക്ഷയായത്. വീട്ടില്‍ താമസിക്കുന്നവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പുറത്ത് എന്ന് കണ്ടാലും വാതില്‍ തുറക്കുന്നത് ശ്രദ്ധിച്ച് വേണമെന്നതാണ് വാദികബീര്‍ സംഭവം കാണിക്കുന്നത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.