മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ പഴയ പുസ്തകങ്ങളുടെ വില്‍പനമേള ബുധനാഴ്ച മുതല്‍ നടക്കും. സര്‍വകലാശാല ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ഡോ. ഹമദ് ബിന്‍ സുലൈമാന്‍ അല്‍ സല്‍മി മേള ഉദ്ഘാടനം ചെയ്യും.
ഈമാസം 29 വരെ നീളുന്ന മേളയില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശം. അറബിയിലും ഇംഗ്ളീഷിലുമായി നിരവധി പുസ്തകങ്ങള്‍ ഉണ്ടാകും. പുസ്തകങ്ങള്‍ക്ക് ഒരു റിയാലോ അതില്‍ കുറവുമാത്രമേ ഈടാക്കുകയുള്ളൂ.
വിവിധ മേഖലകളില്‍നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് സര്‍വകലാശാല ഇത്തരം മേള സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.