അറബിക്കടലില്‍ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെടാനിടയെന്ന് റിപ്പോര്‍ട്ട്

മസ്കത്ത്: അറബിക്കടലില്‍ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ന്യൂനമര്‍ദത്തിന് സമാനമായ അവസ്ഥ ചുഴലിക്കൊടുങ്കാറ്റിന്‍െറ രൂപത്തിലേക്ക് മാറുമോയെന്നത് സംബന്ധിച്ച് വരുംദിവസങ്ങളില്‍ അറിയാന്‍ കഴിയുമെന്ന് വിവിധ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
ചുഴലിക്കൊടുങ്കാറ്റിന്‍െറ രൂപത്തിലേക്ക് മാറുമോയെന്നതും അതിന്‍െറ ദിശയും പ്രവചിക്കാന്‍ സമയമായിട്ടില്ളെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി ഗവേഷണ വിഭാഗം തലവന്‍ ഡോ. സഈദ് അസ്സര്‍മി പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തായാണ് ന്യൂനമര്‍ദം നിലവിലുള്ളത്. ഇത് ചുഴലിക്കൊടുങ്കാറ്റ് ആയി രൂപപ്പെടാനുള്ള സാധ്യത വ്യക്തമല്ളെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പറയുന്നു. ഒമാന്‍ ലക്ഷ്യമിട്ട് ഇത് നീങ്ങുമോയെന്നതും വ്യക്തമാകേണ്ടിയിരിക്കുന്നു. എല്‍നിനോ പ്രതിഭാസംമൂലം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ കാലയളവില്‍ പതിവിലധികം മഴ ലഭിക്കുമെന്ന് നേരത്തേ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വടക്കന്‍ പര്‍വതമേഖലയിലും ഉള്‍ഭാഗത്തും വര്‍ധിച്ച തോതില്‍ മഴയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.