സലാല: സംഗീതസാന്ദ്രമായ രാവ് സമ്മാനിച്ച ഈദ്സംഗമം 2015 സലാലയിലെ പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി. ഇത്തീന്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതിന് ആരംഭിച്ച പരിപാടി അക്ഷരാര്‍ഥത്തില്‍ പ്രവാസികളുടെ ആഘോഷരാവായി. മീഡിയവണ്‍ പതിനാലാംരാവ് വിജയികളായ മാസ്റ്റര്‍ റബീഉള്ള, ക്രിസ്റ്റകല, ശംഷാദ് എന്നിവര്‍ നയിച്ച സംഗീതനിശ ആസ്വാദകരില്‍ ആഹ്ളാദവും ആവേശവും നിറച്ചു. മലര്‍വാടിയുടെ കൊച്ചുകൂട്ടുകാര്‍ അവതരിപ്പിച്ച ഒപ്പന, നാടോടിനൃത്തം, സൂഫി ഡാന്‍സ്, കോല്‍ക്കളി, അറബിക്് ഡാന്‍സ്, ഫ്യൂഷന്‍ ആക്ഷന്‍ സോങ് തുടങ്ങി വൈവിധ്യമാര്‍ന്ന പത്തോളം കലാപ്രകടനങ്ങള്‍ സംഗമത്തിന് മിഴിവേകി. ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി കുട്ടികള്‍ അവതരിപ്പിച്ച സംഗീതശില്‍പം കാണികളുടെ ചിന്തകള്‍ തൊട്ടുണര്‍ത്തി. യാസ് കലാകാരന്മാര്‍ അവതരിപ്പിച്ച സ്വാതന്ത്ര്യത്തിന്‍െറ കാവല്‍ക്കാര്‍ എന്ന ലഘുനാടകം സമകാലിക ഇന്ത്യയുടെ ജീര്‍ണതകള്‍ക്കെതിരെ ജാഗ്രതയോടെ നിലനില്‍ക്കാനും പോരാടാനും യുവാക്കളോടുള്ള ഉണര്‍ത്തുപാട്ടായി. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ് സംഗമത്തിന്‍െറ ഉദ്്ഘാടനം നിര്‍വഹിച്ചു. ഐ.എം.ഐ. പ്രസിഡന്‍റ് കെ. ഷൗക്കത്തലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ യാസ് പ്രസിഡന്‍റ് അബ്ദുല്ല മുഹമ്മദ് നന്ദി പറഞ്ഞു. സലാലയിലെ വിവിധ സാമൂഹിക സാംസ്്കാരിക സംഘടനാ നേതാക്കളായ യു.പി. ശശീന്ദ്രന്‍ (ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് വൈസ് ചെയര്‍മാന്‍), ഡോ. നിഷ്താര്‍(ഐ.എസ്.സി. മലയാളവിഭാഗം), വിനയകുമാര്‍ (കൈരളി സലാല), റഷീദ് കല്‍പറ്റ (കെ.എം.സി.സി.), മോഹന്‍ദാസ് (ഒ.ഐ.സി.സി. സലാല), ഗിരിജ വല്ലഭന്‍ നായര്‍ (എന്‍.എസ്.എസ്.), കൊല്ലം ഗോപകുമാര്‍(പ്രവാസി കൗണ്‍സില്‍), മോഹന്‍ദാസ് തമ്പി(സര്‍ഗവേദി സലാല), റസ്സല്‍ മുഹമ്മദ്(ടിസ), സി.വി. സുദര്‍ശനന്‍ (എസ്.എന്‍.ഡി.പി.), സുരേഷ് വാസുദേവ് (വികാസ് സലാല) തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.