മസ്കത്ത്: മസ്കത്ത് കെ.എം.സി.സിയുടെ ദേശീയദിനാഘോഷ പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് ഹാളില്‍ നടക്കുന്ന ദേശീയദിനാഘോഷത്തിന് പ്രവാസി സ്നേഹസംഗമത്തോടെയാണ് തുടക്കമാവുക. രാത്രി 8.30നാരംഭിക്കുന്ന സംഗമത്തില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ശംസുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും. ഒമാന്‍ മജ്ലിസുശൂറ അംഗം അബ്ദുല്ല ബിന്‍ ഷുവൈം അല്‍ ഹൊസ്നി, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോ. കെ.ടി. റബിഉള്ള, അബ്ദുല്‍ല്ലത്തീഫ് ഉപ്പള, റയീസ് അഹ്മദ്, വിനോദ് കുമാര്‍ മാഴ്സ്, മുഹമ്മദ് അല്‍ ഫൈദ എന്നിവര്‍ സ്നേഹസംഗമത്തില്‍ സംസാരിക്കും.
മിനയില്‍ കഴിഞ്ഞ ഹജ്ജ് സമയത്തുണ്ടായ ദുരന്തത്തില്‍ സൗദി കെ.എം.സി.സി നല്‍കിയ സേവനങ്ങളെ മാനിച്ച് പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടിയെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്യും. വെള്ളിയാഴ്്ച രാവിലെ രക്തദാനപരിപാടിയും നടക്കും. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍െറയും ബദര്‍ അല്‍ സമ ആശുപത്രിയുടെയും ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് നടക്കുക. രാവിലെ ഒമ്പതിന് ഹൈദരലി ശിഹാബ് തങ്ങള്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ‘ഉപജീവനം നേടുന്ന നാടിന് ഹൃദയരക്തം ദാനം ചെയ്യുന്നു’ എന്ന തലക്കെട്ടില്‍ നടക്കുന്ന പരിപാടിയില്‍ 300ഓളം കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തദാനം നടത്തും. രക്തദാനം നടത്തുന്നവര്‍ക്ക് ഒമാനിലെ ബദര്‍ അല്‍ സമ ആശുപത്രികളില്‍ ഒരു വര്‍ഷം സൗജന്യ കണ്‍സല്‍ട്ടിങ് അനുവദിക്കും.
സി.കെ.വി യൂസുഫ്, പി.എ.വി. അബൂബക്കര്‍, സൈദ് പൊന്നാനി, ഖാലിദ് കുന്നുമ്മല്‍, എ.കെ.കെ തങ്ങള്‍, കെ.കെ. റഫീഖ്, കബീര്‍ നാട്ടിക, അഷ്റഫ് നിട്ടംതോല്‍, സലാം തിരുവള്ളൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.