റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

മസ്കത്ത്: റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. വടകര സ്വദേശി സുനില്‍കുമാര്‍ (48) ആണ് മരിച്ചത്. വാദി കബീര്‍ സിഗ്നലിന് സമീപം കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. 
വാദി കബീറില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന സുനില്‍കുമാര്‍ നാട്ടില്‍നിന്ന് കൊടുത്തയച്ച മരുന്നു വാങ്ങി വരവേയാണ് അപകടത്തില്‍പെട്ടത്. സുനില്‍കുമാറിന്‍െറ ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ ആദ്യമേ റോഡ് മുറിച്ചുകടന്നിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് സുനില്‍കുമാര്‍ റോഡിലിറങ്ങിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇദ്ദേഹം മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിച്ച വാഹനം നിര്‍ത്താതെപോയി. നിര്‍ധന കുടുംബത്തിന്‍െറ ഏക അത്താണിയായ സുനില്‍ കുമാറിന് ഭാര്യയും മകനുമുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.