മസ്കത്ത്: ക്രിസ്മസ് അടുത്തതോടെ കേക്ക് വിപണിയും സജീവമായി. വ്യത്യസ്ത രുചികളിലുള്ളതും പ്രത്യേക കൂട്ടുകള്‍ അടങ്ങിയതുമായ കേക്കുകളാണ് കേക്ക് വിപണിയെ സജീവമാക്കുന്നത്. വിപണിയിലെ മുന്‍നിരക്കാരായ മസ്കത്ത് ബേക്കറിയില്‍ ഇക്കുറിയും വൈവിധ്യമാര്‍ന്ന കേക്കുകള്‍ വില്‍പനക്കായി നിരന്നിട്ടുണ്ട്.
പ്ളം കേക്കുകള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലെന്ന് സെയില്‍സ് മാനേജര്‍ ജലീസ് ബാബു പറഞ്ഞു. ഒന്നര റിയാല്‍ മുതല്‍ 150 റിയാല്‍ വരെയുള്ള കേക്കുകള്‍ ഇവിടെയുണ്ട്. റിച്ച് പ്ളം കേക്കുകളാണ് മസ്കത്ത് ബേക്കറിയിലെ ‘സ്പെഷല്‍’.
ഇറക്കുമതി ചെയ്ത കൂട്ടുകളും പഴച്ചാറുകളുമാണ് ഇവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഏറെ നാള്‍ പഴച്ചാറിലും മറ്റും കൂട്ടുകള്‍ മുക്കിവെച്ച ശേഷമാണ് റിച്ച് പ്ളം കേക്കിന്‍െറ നിര്‍മാണം. രുചിയുടെ വ്യത്യസ്തത കൊണ്ടുതന്നെ ഇവക്ക് ആവശ്യക്കാര്‍ ഏറെയാണ്. അഞ്ച് റിയാല്‍ മുതല്‍ 150 റിയാല്‍ വരെയാണ് ഇവയുടെ വില. ഉപഭോക്താവിന്‍െറ താല്‍പര്യത്തിനനുസരിച്ച് നിര്‍മിച്ച് നല്‍കുന്നവക്കാണ് കൂടിയ വില. ക്രീം, ഐസിങ് കേക്കുകള്‍ക്കും ആവശ്യക്കാരുണ്ട്. എട്ട് റിയാല്‍ മുതല്‍ 20 റിയാല്‍ വരെയാണ് ക്രീം കേക്കുകളുടെ വില. ബ്ളാക് ഫോറസ്റ്റ്, ചോക്കലേറ്റ് തുടങ്ങിയവക്കും പ്രിയമേറെയാണ്. ബെല്‍ജിയത്തില്‍നിന്ന് ഇറക്കുമതി ചെയ്ത ചോക്കലേറ്റാണ് മസ്കത്ത് ബേക്കറി കേക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
മസ്കത്ത് ബേക്കറിയുടെ എല്ലാ ഒൗട്ട്ലെറ്റുകളിലും കേക്കുകള്‍ ലഭ്യമാണെന്ന് ജലീസ് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.