മസ്കത്ത്: ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിനായി കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഫറന്‍ഷ്യലി ഏബ്ള്‍ഡ് ചില്‍ഡ്രന്‍ എംപവര്‍മെന്‍റ് (ഡേസ്) ചാരിറ്റബ്ള്‍ ട്രസ്റ്റ് മസ്കത്തിലെ അഭ്യുദയകാംക്ഷികളുടെ കൂട്ടായ്മ രൂപവത്കരിച്ചു. ഡേസ് സ്പെഷല്‍ സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങളുടെ പിന്തുണയാണ് കൂട്ടായ്മ രൂപവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. അല്‍ഗൂബ്രയില്‍ മുഹമ്മദ് ഫാളിലിന്‍െറ ഖുര്‍ആന്‍ ക്ളാസോടെ രൂപവത്കരിച്ച യോഗത്തില്‍ ജംഷീദ് ഹംസ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ അസീസ് വയനാട് മുഖ്യപ്രഭാഷണം നടത്തി. സ്പെഷല്‍ സ്കൂളിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിഡിയോ പ്രസന്‍േറഷനും സംശയ നിവാരണവും ട്രസ്റ്റ് ചെയര്‍മാന്‍ അഹ്മദ് അഷ്റഫും ഡേസ് ഓവര്‍സീസ് കോഓഡിനേറ്റര്‍ മുഹമ്മദ് താരീഖും നിര്‍വഹിച്ചു. കെ. മുനീര്‍ നന്ദി പറഞ്ഞു. ഒ. ഹാരിസ് പ്രസിഡന്‍റായി മസ്കത്ത് ചാപ്റ്ററും രൂപവത്കരിച്ചു. മറ്റു ഭാരവാഹികള്‍: അബ്ദുല്‍ അസീസ് കണ്ടത്തില്‍, ഉമര്‍ മജീദ് (വൈസ്.പ്രസി), യാസര്‍ യൂസുഫ് ഹംസ (ജന.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.