മസ്കത്ത്: 2018ലെ ഫുട്ബാള്‍ ലോകകപ്പിന്‍െറ ഏഷ്യന്‍ വിഭാഗം യോഗ്യതാ മത്സരത്തില്‍ ഒമാനും തുര്‍ക്മെനിസ്താനും ഏറ്റുമുട്ടും. സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം ഏഴിനാണ് മത്സരം. സീബ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍െറ ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്.
സാധാരണ ടിക്കറ്റിന് രണ്ട് റിയാലും പ്രീമിയര്‍ ടിക്കറ്റിന് അഞ്ച് റിയാലുമാണ് നിരക്ക്. പ്രീമിയം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ലഘുഭക്ഷണവും ശീതളപാനീയവും ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതിനുമുമ്പ് ലഭ്യമാക്കും. ഒമാന്‍ ഓയില്‍ പെട്രോള്‍ സ്റ്റേഷനുകളിലും കിംജി മാര്‍ട്ട് ഒൗട്ട്ലെറ്റുകളിലുമാണ് ടിക്കറ്റുകള്‍ ലഭിക്കുക. roumaan.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകള്‍ ലഭിക്കും. പത്തിന് മുകളില്‍ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി വീട്ടില്‍ എത്തിച്ചുനല്‍കും.
ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇറങ്ങുന്ന പോള്‍ ലെ ഗുവെന്‍ പരിശീലിപ്പിക്കുന്ന ഒമാനിന്‍െറ ചുവപ്പ് പോരാളികള്‍ക്ക് സെപ്റ്റംബറിലും ഒക്ടോബറിലും രണ്ടുവീതം യോഗ്യതാ മത്സരങ്ങളാണ്. സെപ്റ്റംബര്‍ മൂന്നിന് സീബില്‍ നടക്കുന്ന ഹോം മാച്ചിനുശേഷം എട്ടിനുള്ള മത്സരം എവേ മാച്ചാണ്.
ദ്വീപ് രാഷ്ട്രമായ ഗുവാമിനെ അവരുടെ നാട്ടില്‍വെച്ചാണ് നേരിടുക. ഒക്ടോബറിലെ രണ്ടു മത്സരങ്ങളും ഹോം മാച്ചാണ്. ഒക്ടോബര്‍ എട്ടിന് സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് ക്ളബില്‍ ശക്തരായ ഇറാനെ നേരിടും.
ഒക്ടോബര്‍ 13ന് ഇന്ത്യയുമായി സീബ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ മത്സരം നടക്കും. ബംഗളൂരുവില്‍ നടന്ന എവേ മത്സരത്തില്‍ ഒമാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.