മസ്കത്ത്: ഒരു തവണ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകൾ അടുത്ത വർഷം ആദ്യം മുതൽ നിരോധിച്ചേക്കും. പകരം പരിസ്ഥിതി സൗഹൃദമായതും പുനരുപയോഗിക്കാൻ കഴിയുന്നതുമായ കാരിബാഗുകൾ വിപണയിലെത്തിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച കൂടിയാലോചനകൾക്ക് ശേഷം ബൃഹത്തായ പദ്ധതി ആരംഭിക്കാനൊരുങ്ങുകയാണ് ഒമാനിലെ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം.
ദിനംപ്രതി ടൺകണക്കിന് മാലിന്യമാണ് ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് ബാഗുകൾ മൂലം കുന്നുകൂടുന്നത്. പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും ഹാനികരമായി ബാധിക്കുന്ന പ്ലാസ്റ്റിക്കിനെ പടികടത്താനുള്ള സജീവ നീക്കം പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യവും പ്രകൃതിയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട്, പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് തടയാൻ നിയമം തയാറാക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.