ഡബ്ല്യു.എം.സി അംഗങ്ങൾ പരിസ്ഥിതി ദിനാചരണത്തിൽ
കുവൈത്ത് സിറ്റി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) കുവൈത്ത് കടലോര ശുചീകരണം സംഘടിപ്പിച്ചു. അംഗങ്ങൾ കടൽത്തീരത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു.കുവൈത്ത് സിറ്റി ബീച്ചിൽ പരിപാടി ഐ.ബി.പി.സി സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ അസീസ് മാട്ടുവയൽ അധ്യക്ഷതവഹിച്ചു.
ചെയർമാൻ സജീവ് നാരായണൻ, ക്യാബിനറ്റ് അംഗം കിച്ചു കെ. അരവിന്ദ് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ജെറൽ ജോസ് സ്വാഗതവും വിമൺസ് ഫോറം സെക്രട്ടറി ബിന്ദു സജീവ് നന്ദിയും പറഞ്ഞു. ബി.എസ്. പിള്ള, ബിനു ആഗ്നൽ ജോസ്, ബിബിൻ സുരേഷ്, അഭിലാഷ് നായർ, രാജേഷ് കർത്താ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.