ആർച്ച് ബിഷപ് അബൂന ദിമിത്രോസിന് കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ഇത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ മധ്യപൂർവേഷ്യയുടെ ആർച്ച് ബിഷപ് അബൂന ദിമിത്രോസ് എങ്കദെഷ് ഹെയ്ലെ മറിയത്തിനു കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സ്വീകരണം നൽകി. നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ആർച്ച് ബിഷപ് അബൂന ദിമിത്രോസും ഇത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ കുവൈത്തിലെ വികാരി ഫാ. ബെർണബാസ് അബോയും സംഘവും പങ്കെടുത്തു. തുടർന്ന് നടന്ന സ്വീകരണ ചടങ്ങിന് മഹാ ഇടവക വികാരി ഫാ. ലിജു പൊന്നച്ചൻ നേതൃത്വം നൽകി.
മഹാ ഇടവകയുടെ ഉപഹാരം ആർച്ച് ബിഷപ്പിനു നൽകി. വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മഹാ ഇടവകയുടെ സംയുക്ത സീനിയർ ക്വയറിനും രണ്ടാം സ്ഥാനം നേടിയ ജൂനിയർ ക്വയറിനുമുള്ള ട്രോഫികൾ ആർച്ച് ബിഷപ് സമ്മാനിച്ചു. ഫാ. ബിജു പാറക്കൽ, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വർഗീസ്, സഭ മാനേജിങ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, മാത്യു കെ. ഇലഞ്ഞിക്കൽ, ഇത്യോപ്യൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.