കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പഠനസംഗമത്തിൽ അഷറഫ് ദാരിമി ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഇതോടൊപ്പം നടത്തിയ പഠന ക്ലാസിന് അഷറഫ് ദാരിമി വയനാട് നേതൃത്വം നൽകി. ഫഹാഹീൽ മെട്രോ മെഡിക്കൽ ഹാളിൽ സാദിഖ് ദാരിമിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലാം പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
ആക്ടിങ് ജനറൽ സെക്രട്ടറി ഷാനിഷാദ് കോട്ടോപ്പാടം സ്വാഗതവും സുലൈമാൻ പിലാത്തറ നന്ദിയും പറഞ്ഞു. ട്രഷറർ അബ്ദുൽ റസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റുമാരായ സൈദലവി ഒറ്റപ്പാലം, ഷിഹാബ് പൂവക്കോട്, മമ്മുണ്ണി കുമരനെല്ലൂർ, സക്കീർ പുതുനഗരം, സെക്രട്ടറിമാരായ റഫീഖ് മുടപ്പക്കാട്, നിസാർ പുളിക്കൽ, സൈദലവി വിളയൂർ, സുലൈമാൻ പിലാത്തറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.