കുവൈത്ത് സിറ്റി: തൂക്കത്തിൽ വെട്ടിപ്പ് നടത്തുകയും മാംസത്തിന്റെ ലേബലിൽ വ്യാജവിവരങ്ങൾ നൽകുകയും ചെയ്ത മാംസ വിൽപന കേന്ദ്രത്തിനെതിരെ നടപടി. സഥാപനം അടച്ചുപൂട്ടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വാണിജ്യ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ മാംസത്തിന്റെ ഉത്ഭവ രാജ്യവും ഭാരവും തെറ്റായി രേഖപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു.
തുടർനടപടികൾ സ്വീകരിക്കുന്നതിനായി സഥാപനം ഉടൻ അടച്ചുപൂട്ടിയതായും പൊതുജനാരോഗ്യം സംരക്ഷിക്കാൻ മന്ത്രാലയം ശക്തമായ നടപടികൾ തുടരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉപഭോക്തൃനിയമവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധനകൾ തുടരും. ഉപഭോക്തൃ സുരക്ഷയെ അപകടത്തിലാക്കുന്ന ലംഘനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.