കുവൈത്ത് സിറ്റി: സൈനിക, സുരക്ഷാ ചിഹ്നങ്ങളോ യൂനിഫോമുകളോ മറ്റിടങ്ങളിൽ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഔദ്യോഗിക അനുമതിയും അംഗീകാരവും നേടണമെന്ന് വാർത്താവിനിമയ മന്ത്രാലയം. മാധ്യമ, നാടക, കലാ പ്രവർത്തകർ ഈ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും അറിയിച്ചു.
കലാസൃഷ്ടികൾ സാംസ്കാരികവും സർഗ്ഗാത്മകവുമായ മേഖലയെ സമ്പന്നമാക്കുന്നവയാണെന്നും അവയെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള താൽപര്യവും മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്തെ പ്രധാന സ്ഥാപനങ്ങളുടെ പ്രശസ്തി സംരക്ഷിക്കുന്നതിന് ദേശീയവും തൊഴിൽപരവുമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണമെന്നും സൂചിപ്പിച്ചു. ഇക്കാര്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമീപകാല സംഭവങ്ങൾ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.