വിസ്മയ കുവൈത്ത് സംഘടിപ്പിച്ച അനുശോചന യോഗം
കുവൈത്ത് സിറ്റി: വിസ്മയ ഇന്റർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് കുവൈത്ത് വൈസ് ചെയർമാനും കുവൈത്തിലെ ബിസിനസുകാരനുമായ എൻ.എസ്. ജയകുമാറിന്റെ (ഹൈടെക്) പിതാവ് വി. നടരാജന്റെ (84) നിര്യാണത്തിൽ വിസ്മയ കുവൈത്ത് അനുശോചിച്ചു. അബ്ബാസിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കുവൈത്ത് രക്ഷാധികാരി പി.ജി. ബിനു അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ പി.എം. നായർ (വിസ്മയ), രാജീവ് നടുവിലെമുറി (അജ്പാക്), കെ.ആർ. ബൈജു (ട്രാക്ക്), സലീം രാജ് (കൊല്ലം ജില്ല പ്രവാസി), കെ. ഗോപിനാഥൻ (വോയ്സ് കുവൈത്ത്), റസാഖ് ചെറുത്തുരുത്ത് (ഒ.ഐ.സി.സി), ജെയിംസ് വി. കൊട്ടാരം (തിരുവല്ല പ്രവാസി), ജോണി കുമാർ (ടെക്സസ്), ബിനോയ് ബാബു (പ്രതീക്ഷ), സിന്ധു രമേഷ് (വിസ്മയ), മിനി കൃഷ്ണ (വിസ്മയ), ഷീജ (വിസ്മയ), വി.കെ. സജീവ് (വോയ്സ്), രമേഷ് സേതുമാധവൻ (വിസ്മയ) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.