വെള്ളി മെഡൽ നേടിയ സൽവ അസ്സബാഹ് സ്പോർട്സ് ക്ലബ് ടീം
Posted On
date_range Updated On
date_range അറബ് വനിത ക്ലബ്സ് ഗെയിംസ്; കുവൈത്ത് ക്ലബിന് വെള്ളിമെഡൽ
കുവൈത്ത് സിറ്റി: ഷാർജയിൽ നടക്കുന്ന എട്ടാമത് അറബ് വനിത ക്ലബ്സ് ഗെയിംസിൽ 4*100 റിലേയിൽ കുവൈത്തിലെ സൽവ അസ്സബാഹ് സ്പോർട്സ് ക്ലബ് ടീം വെള്ളി മെഡൽ നേടി.
മുനീറ അൽ അമീർ, ദിമ ഇബ്രാഹിം, ഐഷ അൽ ഖുദൈർ, അൽ ജാസി അൽ ഫർഹാൻ എന്നിവർ അടങ്ങിയ ടീം മികച്ച പ്രകടനം കാഴ്ചവെച്ചാണ് വെള്ളി മെഡൽ നേടിയത്. 5,000 മീറ്റർ ഓട്ടത്തിൽ കുവൈത്ത് അത്ലറ്റ് ഹയ അൽ റിഫായും കഴിഞ്ഞ ദിവസം വെള്ളി മെഡൽ നേടി.
ഫെബ്രുവരി 12 വരെ തുടരുന്ന എട്ടാമത് അറബ് വനിത ക്ലബ് ഗെയിംസിൽ വിവിധ കായിക ഇനങ്ങളിലായി നിരവധി അറബ് ക്ലബുകൾ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.