കുവൈത്ത് സിറ്റി: ഭാഷാപ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന മികച്ച പ്രവാസി സംഘടനക്ക് മലയാളം മിഷൻ ഏർപ്പെടുത്തിയ സുഗതാഞ്ജലി പ്രവാസി പുരസ്കാരത്തിന് കേരള ആർട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് അർഹമായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കല കുവൈത്ത് സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, മാതൃഭാഷ പഠന പദ്ധതികൾ, സർഗാത്മക ഇടപെടലുകൾ, പ്രവാസ മേഖലയിലെ മലയാളികൾക്ക് നൽകിയ സാമൂഹിക-സാംസ്കാരിക പിന്തുണ എന്നിവ കണക്കിലെടുത്താണ് പുരസ്കാരം. കെ. ജയകുമാർ ഐ.എ.എസ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
1990 മുതൽ കല കുവൈത്ത് മാതൃഭാഷ പ്രവർത്തനങ്ങൾ സജീവമായി നടത്തി വരികയാണ്. ഇതുവരെ 35,000 കുട്ടികളാണ് കലയുടെ മാതൃഭാഷ പഠന പദ്ധതികളുടെ ഭാഗമായിട്ടുണ്ട്. മലയാള ഭാഷയോടും സംസ്കാരത്തോടും പുലർത്തുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.