Posted On
date_range Updated On
date_range ദേശീയ സ്പോർട്സ് ഡേ അടുത്ത ശനിയാഴ്ച
കുവൈത്ത് സിറ്റി: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റിവെച്ച ദേശീയ സ്പോർട്സ് ഡേ അടുത്ത ശനിയാഴ്ച നടക്കുമെന്ന് കുവൈത്ത് സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ മേധാവി ഫൈസൽ അൽ മഖ്സീദ് അറിയിച്ചു. നേരത്തേ ഈ മാസം ഏഴിനായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. പൊതു സ്വത്ത് സംരക്ഷിക്കുക, പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയുടെ ഭാഗമായാണ് തീയതി പുനഃക്രമീകരിച്ചത്. ശനിയാഴ്ച പരിപാടി സുഗമവും ആസ്വാദ്യകരവുമായ രീതിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.