കുവൈത്ത് സിറ്റി: ഫ്യൂചർ ഐ അവതരിപ്പിക്കുന്ന ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നാടകം’ ശനിയാഴ്ച വൈകിട്ട് 6.30 ജലീബ്അൽ-ശുയൂഖിലെ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ വേദിയിൽ അരങ്ങേറും.
പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദന്റെ കൃതിയെ ആസ്പദമാക്കി ഒരുക്കിയ നാടകം എമിൽ മാധവിയാണ് സംവിധാനം ചെയ്യുന്നത്. കവിതസ്വഭാവമുള്ള അവതരണശൈലിയും ദൃശ്യസൗന്ദര്യവും ആഴത്തിലുള്ള വികാരാവിഷ്ക്കാരവും നാടകത്തിന്റെ സവിശേഷതയാണ്.
ലോകവ്യാപകമായി രണ്ടാമതും കുവൈത്തിൽ ആദ്യമായും അരങ്ങേറുന്ന നാടകം ആസ്വാദകർക്ക് അപൂർവ അനുഭവമായിരിക്കും. ഫ്യുചർ ഐ തിയറ്റർ കുവൈത്തും ഫ്യുചർ ഐ ഫിലിം ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ വിവിധ രംഗത്തുള്ളവർ എത്തും. നാടകം കാണാൻ താൽപര്യമുളളവർ സംഘാടകരുമായി ബന്ധപ്പെടണം- 97106957/97298144/94423491.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.