468 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു; ഗ​താ​ഗ​ത പ​രി​ശോ​ധ​ന: 27,300 നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് പ്ര​ധാ​ന റോ​ഡു​ക​ളി​ലു​ട​നീ​ളം പ​രി​ശോ​ധ​നാ ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. വി​വി​ധ നി​യ​മ​ങ്ങ​ൾ ലം​ഘ​ന​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി.

ഈ ​മാ​സം ര​ണ്ടി​നും എ​ട്ടി​നും ഇ​ട​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 27,300 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 404 വാ​ഹ​ന​ങ്ങ​ളും 64 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കാ​ല​ഹ​ര​ണ​പ്പെ​ട്ട റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ കൈ​വ​ശം വ​ച്ച​തി​ന് 39 വ്യ​ക്തി​ക​ളെ​യും പി​ടി​കൂ​ടി.

ഈ ​കാ​ല​യ​ള​വി​ൽ ഗ​താ​ഗ​ത സം​ബ​ന്ധ​മാ​യ 2,781 റി​പ്പോ​ർ​ട്ടു​ക​ൾ ട്രാ​ഫി​ക് പ​ട്രോ​ളി​ങ് കൈ​കാ​ര്യം ചെ​യ്തു. 223 കൂ​ട്ടി​യി​ടി, പ​രി​ക്കു​ക​ൾ എ​ന്നി​വ​യും 1,116 വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യ​ത്തു​ട​നീ​ളം ഗ​താ​ഗ​ത, സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് വ്യ​ക്ത​മാ​ക്കി.

നി​യ​മ​ലം​ഘ​ക​ർ​ക്കും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷ ഭീ​ഷ​ണി​യാ​കു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - 468 vehicles seized; Traffic inspection: Action taken for 27,300 violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.