കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസക്കച്ചവടം നടത്തിയ കേസിൽ സ്വദേശി ഉൾെപ്പടെ നാല് പേർ പിടിയിൽ. രണ്ട് ഈജിപ്ത് പൗരന്മാരെയും ഒരു ചൈനക്കാരനെയുമാണ് കുവൈത്തിയെ കൂടാതെ പിടികൂടിയത്. 20 കമ്പനികളുടെ പേരിൽ 232 തൊഴിലാളികളെയാണ് ഇവർ കുവൈത്തിലെത്തിച്ചത്. ഓരോ വിസ ഇടപാടിൽ നിന്നും 500 മുതൽ 1,200 ദീനാർ വരെയാണ് ഇവർ ഈടാക്കിയത്.
തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മനുഷ്യക്കടത്തും വിസക്കച്ചവടവും ഗുരുതരമായ കുറ്റമാണെന്നും നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ നിയമം അനുസരിച്ച് മനുഷ്യക്കടത്തിന് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 5,000 മുതൽ 10,000 ദീനാർ വരെ പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.