സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്, ക​ട​പ്പാ ഇ​സ്‍ലാ​മി​ക് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ 

കടപ്പാ ഇസ്‍ലാമിക് വെൽഫെയർ സൊസൈറ്റി- മെട്രോ മെഡിക്കൽ ക്യാമ്പ്

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്, കടപ്പാ ഇസ്‍ലാമിക് വെൽഫെയർ സൊസൈറ്റിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ ഖൈത്താനിൽ സംഘടിപ്പിച്ച ക്യാമ്പിൽ കടപ്പാ ഇസ്‍ലാമിക് വെൽഫെയർ സൊസൈറ്റി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നിരവധി പേർ പങ്കെടുത്തു. ഡോക്ടർമാരുടെ സൗജന്യ സേവനവും ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ചെക്കപ്പ്, കൊളസ്ട്രോൾ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന, കണ്ണുകളുടെ സ്ക്രീനിങ് ടെസ്റ്റുകൾ എന്നിവയും മറ്റ് ആവശ്യമായ പരിശോധനകൾ പ്രത്യേക ഇളവുകളോടെയും ലഭ്യമാക്കി. മെട്രോ ഫാമിലി ഹെൽത്ത് ക്ലബ് പ്രിവിലേജ് കാർഡും നൽകി.

അസോസിയേഷൻ പ്രസിഡന്റ് ശൈഖ് യാസ്ദാനി ബാഷ, ഡയറക്ടർ മുഹമ്മദ് ഹനീഫ്, ജനറൽ സെക്രട്ടറി ശൈഖ് ചിംത്തി ഇംതിയാസ്, വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്, ശൈഖ് നിഅ്മത്തുല്ല, മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത എന്നിവർ പങ്കെടുത്തു.

ഇത്തരത്തിലുള്ള ആരോഗ്യസേവനങ്ങൾ തുടരുമെന്നും പ്രവാസി സമൂഹങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും അധികം താമസിയാതെ മഹ്ബൂല, ജഹ്റ തുടങ്ങിയ പ്രദേശങ്ങളിലും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചികിത്സാസേവനങ്ങൾ ആരംഭിക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.

Tags:    
News Summary - Kadapa Islamic Welfare Society- Metro Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.