യമനിലെ തടവുകാരുടെ കൈമാറ്റം കരാർ കുവൈത്ത് സ്വാഗതം ചെയ്തു

കുവൈത്ത് സിറ്റി: യമനിലെ തടവുകാരെ കൈമാറുന്നത് സംബന്ധിച്ച കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. യമനെ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും നയിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് ഈ കരാറെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കരാറിൽ എത്തുന്നതിനായി ഒമാനും സൗദി അറേബ്യയും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും, യു.എൻ സെക്രട്ടറി ജനറലിന്റെ യമനിലേക്കുള്ള പ്രത്യേക ദൂതന്റെ ഓഫിസിനെയും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയെയും വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. യമനിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും യമനിലെ ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് കുവൈത്തിന്റെ പിന്തുണയും ആവർത്തിച്ചു.

Tags:    
News Summary - Kuwait welcomes Yemen prisoner exchange deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.