കുവൈത്ത് സിറ്റി: കുവൈത്തിൽ കടം തിരിച്ചടക്കാത്തവർക്കെതിരായ അറസ്റ്റ് വാറന്റുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. നീതിന്യായ മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ സെന്റൻസ് എൻഫോഴ്സ്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2025 ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ 5,669 അറസ്റ്റ് വാറന്റ് അപേക്ഷകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2,780 അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കുകയും 55 എണ്ണം പുതുക്കുകയും ചെയ്തു. പണം തിരിച്ചടക്കൽ, കരാറുകളിൽ എത്തൽ എന്നിവയെ തുടർന്ന് 200 പേർക്കെതിരായ അറസ്റ്റ് വാറന്റുകൾ പിൻവലിച്ചു. കുടുംബ കേസുകളിലും രാജ്യത്ത് നടപടി ശക്തമാണ്. ജീവനാംശവും കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് 209 അറസ്റ്റ് വാറന്റുകൾ കുടുംബ കോടതി പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.