വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം -പ്രവാസി വെൽഫെയർ

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ വോട്ടർ സർവീസ് വെബ്‌സൈറ്റ് (https://voters.eci.gov.in/) നിലവിൽ പല വിദേശ രാജ്യങ്ങളിൽ നിന്നും തുറക്കാനാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി പ്രവാസി വെൽഫെയർ കുവൈത്ത് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു.

ഈ വിഷയം മുൻ‌ഗണനാടിസ്ഥാനത്തിൽ പരിശോധിച്ച് പ്രശ്നം എത്രയുംവേഗം പരിഹരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വിദേശത്ത് ജനിച്ച പ്രവാസികൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ ജനനസ്ഥലം തിരഞ്ഞെടുക്കുമ്പോൾ അതത് രാജ്യങ്ങളുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും പ്രവാസി വെൽഫെയർ തിരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരുന്നു.

Tags:    
News Summary - Website issue should be resolved immediately - Pravasi Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.